കേരളം

kerala

ETV Bharat / city

ക്വാറന്‍റൈൻ ലംഘനം; രണ്ട് പേര്‍ അറസ്റ്റില്‍ - തൃശൂര്‍ വാര്‍ത്തകള്‍

കേച്ചേരി സ്വദേശികളായ അബ്ദുള്‍ റഹ്മാന്‍, ഔമാൻ ഹാജി എന്നിവരെയാണ് കുന്നംകുളം പൊലീസ് പെരുമ്പിലാവില്‍ നിന്നും അറസ്റ്റ്‌ ചെയ്തത്

quarantine violation  trissur news  തൃശൂര്‍ വാര്‍ത്തകള്‍  ക്വാറന്‍റൈൻ ലംഘനം
ക്വാറന്‍റൈൻ ലംഘനം; രണ്ട് പേര്‍ അറസ്‌റ്റില്‍

By

Published : May 30, 2020, 2:11 PM IST

തൃശൂര്‍:ക്വാറന്‍റൈൻ ലംഘിച്ച രണ്ട് പേരെ കുന്ദംകുളം പൊലീസ് അറസ്റ്റ് ചെയ്തു. 18-ാം തിയതി കോയമ്പത്തൂരിൽ നിന്ന് വന്നവരാണ് അറസ്റ്റിലായത്. കേച്ചേരി സ്വദേശികളായ അബ്ദുള്‍ റഹ്മാന്‍, ഔമാൻ ഹാജി എന്നിവരെയാണ് കുന്നംകുളം പൊലീസ് പെരുമ്പിലാവില്‍ നിന്നും അറസ്റ്റ്‌ചെയ്തത്. ഇവരെ താമസിപ്പിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രത്തിൽ എല്ലാ ദിവസവും പൊലീസ് പരിശോധന നടത്താറുണ്ട്. ശനിയാഴ്ച സമാനമായ രീതിയിൽ പൊലീസ് സംഘം നിരീക്ഷണ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് രണ്ടു പേർ കടന്നു കളഞ്ഞ വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും പിടികൂടിയത്. ഇവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിലേക്കോ പെയ്‌ഡ് ക്വാറന്‍റൈനിലേക്കോ മാറ്റും.

ABOUT THE AUTHOR

...view details