തിരുവനന്തപുരം: വെള്ളറട ആക്ഷൻ കൗൺസിൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകയുമായ ജെ.ഗീതയെ പരസ്യമായി അപമാനിച്ച കേസില്‍ യുവാക്കള്‍ക്ക് തടവും പിഴയും. കത്തിപ്പാറ സ്വദേശി സുന്ദർരാജ്, മുള്ളുവിള ലൂക്കോസ് എന്നിവർക്ക് നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റാണ് ശിക്ഷ വിധിച്ചത്.
യുവതിയെ അപകീർത്തിപ്പെടുത്തിയ പ്രതികൾക്ക് തടവും പിഴയും - യുവതിയെ അപകീർത്തിപ്പെടുത്തിയ കേസ്
കോടതി പിരിയുന്നതുവരെ ഒരു ദിവസം തടവും പതിനായിരം രൂപ വീതം പിഴയും അടയ്ക്കണം
യുവതിയെ അപകീർത്തിപ്പെടുത്തിയ പ്രതികൾക്ക് തടവും പിഴയും
കോടതി പിരിയുന്നതുവരെ ഒരു ദിവസം തടവും പതിനായിരം രൂപ വീതം പിഴയും അടയ്ക്കണം. തുക അടയ്ക്കാത്ത പക്ഷം ഒരു മാസം തടവുമാണ് കോടതി വിധി.
2006 മാർച്ച് ഇരുപത്തിയാറിനായിരുന്നു കേസിനാസ്‌പദമായ സംഭവം. സാധു സംരക്ഷണ സമിതിയുടെ പേരിൽ വെള്ളറട ജങ്ഷനില്‍ നടത്തിയ യോഗത്തില്‍ പ്രതികൾ ഗീതയെ പേര് പറഞ്ഞ് അപമാനിക്കുകയായിരുന്നു. ഇതൊരു സ്വകാര്യ ചാനൽ സംപ്രേക്ഷണം ചെയ്തിരുന്നു.