തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ ടോൾ പിരിവിനെതിരെ ദേശീയപാത അതോറിറ്റി ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ജീവനക്കാരെ അകത്തേക്ക് കടത്തിവിടാതെ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്‌ത് നീക്കി.
പണിതീരാത്ത റോഡിൽ ടോൾ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവല്ലം ടോൾ പ്ലാസയിൽ ആഴ്‌ചകളായി വിവിധ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. കോൺഗ്രസാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയതെങ്കിലും പിന്നീട് ഇടത് സംഘടനകളും രംഗത്തെത്തി.