ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / city

സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാരസമരം; എംഎല്‍എമാരുടെ ആരോഗ്യനില വഷളായെന്ന് ഡോക്ടര്‍മാര്‍ - പിഎസ്‌സി സമരം

എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ.എസ് ശബരിനാഥൻ എന്നിവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്‌ടര്‍മാര്‍

youth congress fasting strike  നിരാഹാര സമരം  ഷാഫി പറമ്പില്‍ എംഎല്‍എ  കോണ്‍ഗ്രസ് പ്രതിഷേധം  പിഎസ്‌സി സമരം  psc strike news
നിരാഹാരമിരിക്കുന്ന എംഎല്‍എമാരുടെ ആരോഗ്യനില വഷളാകുന്നു
author img

By

Published : Feb 22, 2021, 3:51 PM IST

Updated : Feb 22, 2021, 4:15 PM IST

തിരുവനന്തപുരം: സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരസമരം നടത്തുന്ന എം.എൽ.എമാരായ ഷാഫി പറമ്പിൽ, കെ.എസ് ശബരിനാഥൻ എന്നിവരുടെ ആരോഗ്യനില വഷളാകുന്നു. ഇരുവരുടെയും ഷുഗർ ലെവല്‍ അപകടകരമായ നിലയിലേക്ക് മാറിയതായും കടുത്ത നിർജലീകരണം ഉണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ഉടൻ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടർമാർ നിർദേശിച്ചു.

സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാരസമരം; എംഎല്‍എമാരുടെ ആരോഗ്യനില വഷളായെന്ന് ഡോക്ടര്‍മാര്‍

സമരം ഒമ്പതാം ദിവസത്തിലാണ് തുടരുന്നത്. സമരം അവസാനിപ്പിക്കണമെന്ന് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ സമരപ്പന്തലിൽ എത്തി ആവശ്യപ്പെട്ടു. എന്നാൽ സമരം തുടരുമെന്ന നിലപാടിലാണ് എം.എൽ.എമാർ. മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും സമരപ്പന്തലില്‍ എത്തി എം.എൽ.എമാരെ സന്ദർശിച്ചു. ആരോഗ്യനില മോശമാകുന്ന സാഹചര്യത്തിൽ സമരം അവസാനിപ്പിക്കണമെന്ന് കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു.

Last Updated : Feb 22, 2021, 4:15 PM IST

ABOUT THE AUTHOR

...view details