തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ചന്ദ്രശേഖരനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്ത് നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.എസ്.നുസൂറാണ് പരാതി നല്‍കിയത്.
സന്ദീപ് നായരുമായി ബന്ധം; പൊലീസിന് എതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്
കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായരുമായി നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ്.ഐയും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റുമായ ചന്ദ്രശേഖരനുമായുള്ള സന്ദീപിന്‍റെ ബന്ധം പുറത്തായെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായരുമായി നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ്.ഐയും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റുമായ ചന്ദ്രശേഖരനുമായുള്ള സന്ദീപിന്‍റെ ബന്ധം പുറത്തായിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് സന്ദീപ് നായരെ മണ്ണന്തല പൊലീസ് പിടികൂടിയപ്പോള്‍ സ്‌റ്റേഷനില്‍ ചന്ദ്രശേഖരന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു. സന്ദീപ് നായരുടെ പല യാത്രകളിലും ചന്ദ്രശേഖരന്‍ ഒപ്പുണ്ടായിരുന്നത് സംബന്ധിച്ച വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. പൊലീസ് ബന്ധവും ഭരണതലത്തിലുള്ള സ്വാധീനവും രാജ്യാന്തര കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള ഒരാള്‍ക്കായി പ്രയോജനപ്പെടുത്തിയെന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഈ സാഹര്യത്തില്‍ ക്രിമിനല്‍ നടപടിയും വകുപ്പുതല നടപടിയും അസോസിയേഷന്‍ നേതാവിനെതിരെ വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യം.