തിരുവനന്തപുരം: തിരുവനന്തപുരത്ത് മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ എട്ട് പേര്‍ അറസ്റ്റില്‍. നഗരത്തിൽ എംഡിഎംഎ വിൽപ്പന നടത്തുന്ന രണ്ട് സംഘങ്ങളെയാണ് വലിയതുറ, വഞ്ചിയൂര്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ പിടികൂടിയത്. ഷാനു, ഷിഹാസ്, അച്ചു, അമീന്‍, സെയ്ദാലി, റഹ്മാന്‍ എന്നിവരാണ് വലിയ തുറ പൊലീസിന്‍റെ പിടിയിലായത്.
തിരുവനന്തപുരത്ത് എംഡിഎംഎയുമായി 'ബില്ല ബോയിസ്' പിടിയില്‍ - youths caught with drugs in Thiruvananthapuram
വലിയതുറ, വഞ്ചിയൂര്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ നഗരത്തിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് വിൽപ്പന സംഘത്തിൽ പെട്ട എട്ട് യുവാക്കളെ പിടികൂടിയത്

നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ മയക്ക് മരുന്ന് വില്‍പ്പന നടത്തുന്ന 'ബില്ല ബോയിസ്' എന്ന സംഘത്തിലെ അംഗമാണ് ഇവർ. മയക്ക് മരുന്ന് വിൽപ്പന ആസൂത്രണം ചെയ്യുന്നതിനായി വലിയ തുറയിലെ ഒരു വീട്ടില്‍ ഒത്തുകൂടുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. 3.76 ഗ്രാം എം.ഡി.എം.എയും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.
അറസ്റ്റിലായവരില്‍ ചിലര്‍ നേരത്തെ മയക്ക് മരുന്ന്, കൊലപാതക ശ്രമം അടക്കമുള്ള കേസുകളിലെ പ്രതികളാണ്. വഞ്ചിയൂര്‍ പൊലീസ് നടത്തിയ വാഹന പരിശോധയ്ക്കിടെയാണ് എംഡിഎംഎയുമായെത്തിയ വിഴിഞ്ഞം സ്വദേശികളായ ബെന്‍സണ്‍ ബെന്നി, ടിനോ പെരേര എന്നിവരെ പിടികൂടിയത്. ഇവരില്‍ നിന്ന് 0.84 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
TAGGED:
ബില്ലാ ബോയിസ്