കേരളം

kerala

ETV Bharat / city

യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ; ദുരൂഹതയെന്ന് ബന്ധുക്കൾ - യുവതിയുടെ ആത്മഹത്യ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

നെയ്യാറ്റിൻകര മുള്ളറ വിളയിൽ ജിൻസിയെയാണ് ഞായറാഴ്‌ച(12.06.2022) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

young woman commits suicide in neyyattinkara thiruvananthapuram  young woman commits suicide in neyyattinkara  young woman commits suicide  യുവതിയുടെ ആത്മഹത്യ  യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ  യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ  യുവതിയുടെ ആത്മഹത്യ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്  യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ
യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

By

Published : Jun 13, 2022, 12:42 PM IST

Updated : Jun 13, 2022, 12:59 PM IST

തിരുവനന്തപുരം :നെയ്യാറ്റിൻകര മുള്ളറ വിളയിൽ ജിൻസിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. സംഭവവുമായി ബന്ധപ്പെട്ട് ജിൻസിയുടെ ഭർത്താവ് മുള്ളറവിള സ്വദേശി സുകേഷ് എന്ന് വിളിപ്പേരുള്ള സുധീഷ് പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെയാണ്(12.06.2022) ജിൻസിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു വർഷം മുൻപാണ് ജിൻസിയും സുകേഷും പ്രണയിച്ച് വിവാഹം കഴിച്ചത്. വ്യത്യസ്‌ത മതവിഭാഗങ്ങളിൽ വിശ്വസിക്കുന്നവരാണ് ഇരുവരും. എന്നാൽ മദ്യത്തിന് അടിമയായ സുകേഷ് മകളെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ജിൻസിയുടെ അച്ഛൻ കുമാരദാസ് ആരോപിച്ചു.

യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

Also read: നെയ്യാറ്റിൻകരയിൽ എസ് ഐ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

ഏതാനും ദിവസം മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ട് മകളെ മർദിച്ച ശേഷം സുധീഷ് വീട്ടിൽ കൊണ്ടുവിട്ടിരുന്നു. തുടര്‍ന്ന് ചർച്ചയ്‌ക്കൊടുവില്‍ രണ്ട് ദിവസം മുൻപാണ് തിരികെ കൂട്ടിക്കൊണ്ട് പോയതെന്ന് ജിൻസിയുടെ അമ്മ സരിതയും പറയുന്നു. ജിൻസിയുടെ മൃതദേഹം കണ്ട സ്ഥലം ദുരൂഹത വർധിപ്പിക്കുന്നുവെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഏകദേശം പത്ത് അടിയോളം ഉയരത്തില്‍ ഘടിപ്പിക്കപ്പെട്ട ഫാനിലാണ് ജിൻസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ജിൻസിക്ക് നാല് അടി പൊക്കം മാത്രമാണ് ഉള്ളത്. കസേരയ്ക്ക് രണ്ടടി മാത്രമാണ് ഉയരം. പിന്നെ എങ്ങനെയാണ് പത്തടി ഉയരെ ഫാനിൽ തൂങ്ങി മരിക്കുന്നതെന്നാണ് ജിൻസിയുടെ ബന്ധുക്കൾ ഉന്നയിക്കുന്ന ചോദ്യം. പൊലീസ് ഗൗരവമായി അന്വേഷിച്ച് നീതി ഉറപ്പാക്കണം എന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

Last Updated : Jun 13, 2022, 12:59 PM IST

ABOUT THE AUTHOR

...view details