വെള്ളറടയിൽ യുവാവ് തൂങ്ങി മരിച്ച നിലയില്‍ - ആത്മഹത്യ
നാറാണി കാലായിൽ സജിതാ വിലാസത്തിൽ അരുണാണ് മരിച്ചത്.
വെള്ളറടയിൽ യുവാവ് തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: വെള്ളറടയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാറാണി കാലായിൽ സജിതാ വിലാസത്തിൽ ഹരിരാജൻ, രാധ ദമ്പതികളുടെ മകൻ അരുൺ (29) ആണ് മരിച്ചത്. കുന്നത്തുകാൽ നാറാണിയിലെ റബർ തോട്ടത്തിലാണ് അരുണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വെള്ളറട പൊലീസ് സ്ഥലത്തെത്തി കൊവിഡ് മാനദണ്ഡം പാലിച്ച് നടപടി പൂർത്തിയാക്കി. മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുനൽകും.