കെജ്‌രിവാളിനെ പോലെ 10പേരുണ്ടെങ്കില്‍ ബി.ജെ.പിയെ പുറത്താക്കാം: സക്കറിയ - ആം ആദ്മി
ബി.ജെ.പിയെ അധികാരത്തില്‍ നിന്നും നീക്കാന്‍ നീണ്ട കാലത്തെ പരിശ്രമം ആവശ്യമെന്നും സക്കറിയ
തിരുവനന്തപുരം: ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ വിജയം ബിജെപിക്കേറ്റ തിരിച്ചടിയല്ലെന്ന് പ്രമുഖ എഴുത്തുകാരൻ സക്കറിയ. ബിജെപിയെ അധികാരത്തിൽ നിന്ന് നീക്കാൻ നീണ്ട കാലത്തെ ശ്രമം കൊണ്ട് മാത്രമേ സാധ്യമാകൂ. കോൺഗ്രസിനോ സോഷ്യലിസ്റ്റ് പാർട്ടികൾക്കോ അത് സാധിക്കുമെന്ന് കരുതുന്നില്ല. കെജ്‌രിവാളിനെപ്പോലെ ഭരണം കാഴ്ചവയ്ക്കുന്ന പത്ത് ഭരണാധികാരികൾ ഉണ്ടായിരുന്നെങ്കിൽ ബിജെപിയെ പുറത്താക്കാൻ കഴിയുമായിരുന്നുവെന്നും സക്കറിയ തിരുവനന്തപുരത്ത് പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിന്‍റെ താരതമ്യേന മികച്ച ഭരണത്തിന്‍റെ നേട്ടമാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.