കേരളം

kerala

ETV Bharat / city

'എന്നെന്നും കേള്‍ക്കാനായ് കരുതലോടെ കേള്‍ക്കാം'; ഇന്ന് ലോക കേൾവി ദിനം - Treatment for hearing loss

കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ സാരമായ കേള്‍വി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്ക്

World hearing day  ലോക കേൾവി ദിനം  World hearing day 2022  കേൾവിക്കുറവ് പരിഹരിക്കാം  കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍  കുട്ടികളിലെ കേള്‍വിക്കുറവ്  കേള്‍വിക്കുറവിനുള്ള ചികിൽസ  Treatment for hearing loss  hearing issues
'എന്നെന്നും കേള്‍ക്കാനായ് കരുതലോടെ കേള്‍ക്കാം'; നാളെ ലോക കേൾവി ദിനം

By

Published : Mar 2, 2022, 7:50 PM IST

Updated : Mar 3, 2022, 8:31 AM IST

തിരുവനന്തപുരം:ഇന്ന് (മാർച്ച് 3) ലോക കേൾവി ദിനം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങള്‍ കേള്‍വിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ സാരമായ കേള്‍വി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്.

'എന്നെന്നും കേള്‍ക്കാനായ് കരുതലോടെ കേള്‍ക്കാം' എന്നതാണ് ഈ വര്‍ഷത്തെ ലോക കേൾവി ദിനത്തിലെ സന്ദേശം. ചികിത്സിച്ചുഭേദമാക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ ചികിത്സിക്കുകയും, പ്രതിരോധിക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ യഥാസമയം പ്രതിരോധിക്കുകയും ചെയ്യണമെന്നതാണ് ജനങ്ങൾക്ക് മുന്നിലേക്ക് വയ്ക്കുന്ന ആശയം.

കുട്ടികളിലെ കേൾവിക്കുറവ് നേരത്തെ കണ്ടെത്താം

കുട്ടികളിലെ കേള്‍വിക്കുറവ് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ അതവരുടെ സംസാര ഭാഷ വികസനത്തെയും വ്യക്തിത്വ വികാസത്തെയും സാരമായി ബാധിക്കും. ഇതിനായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നവജാത ശിശുക്കളിലെ കേള്‍വിക്കുറവ് കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടന്നുവരുന്നുണ്ട്.

ALSO READ:'നല്ലകാലത്തിന്' ഇടവേള: കെ. സുധാകരനും വി.ഡി സതീശനും ശീതസമരത്തില്‍

ഇങ്ങനെ കണ്ടുപിടിക്കുന്ന കുട്ടികള്‍ക്ക് കേള്‍വി സഹായിയുടെ ഉപയോഗത്തോടെ സംസാര പരിശീലനം നല്‍കുകയും ചെയ്യുന്നു. ആവശ്യമായവര്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്‍റേഷന്‍ പോലെയുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തി വേണ്ട സംസാര ഭാഷ പരിശീലനം സൗജന്യമായി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നടത്തിവരുന്നുണ്ട്.

വില്ലനായി മൊബൈലും ഹെഡ്‌സെറ്റും

കേള്‍വിക്കുറവുളളവരില്‍ വലിയൊരു ശതമാനം പേർക്കും പ്രായാധിക്യം കൊണ്ടുള്ള കേള്‍വി കുറവാണ്. ഇത് വാര്‍ധക്യകാലത്തെ ഏകാന്തതയുടെയും ഒറ്റപ്പെടലിന്‍റെയും ആക്കം കൂട്ടുന്നു. ഇങ്ങനെയുള്ളവരില്‍ കേള്‍വിക്കുറവ് കണ്ടുപിടിച്ച് അതിനനുസൃതമായ ഇടപെടലുകള്‍ നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

എല്ലാത്തരത്തിലുമുള്ള കേള്‍വി കുറവുകളും നേരത്തെ കണ്ടുപിടിച്ച് പരിഹരിക്കുന്നതിനായി ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള എല്ലാ ചികിത്സയ്ക്കുമുള്ള സൗകര്യങ്ങള്‍ കേരളത്തിലുടനീളം 67 ആശുപത്രികളില്‍ സജ്ജമാക്കിയിട്ടുണ്ട്. ശബ്‌ദ മലിനീകരണവും മൊബൈലിന്‍റെയും ഹെഡ് സെറ്റിന്‍റെയും അമിത ഉപയോഗവും സാരമായ കേള്‍വിക്കുറവിന് കാരണമാകുന്നു. അതിനാല്‍ ഇക്കാര്യത്തിൽ ശക്തമായ ബോധവത്കരണം ആവശ്യമാണ്.

Last Updated : Mar 3, 2022, 8:31 AM IST

ABOUT THE AUTHOR

...view details