തിരുവനന്തപുരം: കുറഞ്ഞ വിവാഹപ്രായം 21 ആക്കി ഉയർത്തുന്ന കേന്ദ്ര സർക്കാർ തീരുമാനത്തെ
പിന്തുണച്ച് വനിതകൾ. ഉയർന്ന സാമൂഹ്യ ചുറ്റുപാടുകൾക്കൊപ്പം വളരാൻ നിലവിലെ കുറഞ്ഞ വിവാഹപ്രായമായ 18 തടസമാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
വിദ്യാഭ്യാസം പൂർത്തീകരിച്ച് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്‌തി കൈവരിച്ച ശേഷം മാത്രമേ വിവാഹം വേണ്ടൂ എന്നാണ് പുതുതലമുറയിലെ പെണ്‍കുട്ടികളുടെ ഉറച്ച കാഴ്‌ചപ്പാട്. പക്വതയില്ലാത്ത പ്രായത്തിൽ വിവാഹം കഴിച്ച പെൺകുട്ടികൾ തുടർന്ന് ഭർതൃഗൃഹത്തിലും സമൂഹത്തിലും അരക്ഷിതാവസ്ഥ അനുഭവിക്കുന്ന നിരവധി സമകാലിക സംഭവങ്ങള്‍ ഉദാഹരണമായി എടുത്തുകാട്ടാനുണ്ട്.