കേരളം

kerala

ETV Bharat / city

പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു - കേരള പൊലീസ് വാർത്തകള്‍

വർക്കല പൊലീസ് സ്റ്റേഷനിലാണ് സംഭവം.

varkala police  kerala police news  suicide news  കേരള പൊലീസ് വാർത്തകള്‍  വർക്കല വാർത്തകള്‍
യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

By

Published : May 24, 2021, 10:08 PM IST

തിരുവനന്തപുരം: മോഷണ കേസിലെ പ്രതിയെന്ന് സംശയിക്കുന്നതിനാല്‍ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ യുവതി മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. വെട്ടൂർ സ്വദേശിനി റസീനയാണ് വർക്കല പൊലീസ് സ്റ്റേഷന്‍റെ മുൻ വശത്തെ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഫയർഫോഴ്‌സും പൊലീസും കൂടി റെസീനയെ മരത്തിൽ നിന്ന് താഴെ ഇറക്കി.

യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മേൽ വെട്ടൂർ പ്രദേശത്ത് കഴിഞ്ഞ ഒരു മാസത്തിനകം അഞ്ചോളം വീടുകളിൽ ആണ് സ്വർണാഭരണങ്ങളും പണവും നഷ്ടപെട്ടത്. ഈ എല്ലാ മോഷണങ്ങളും വിരൽ ചൂണ്ടുന്നത് റസീനയിലേക്കു ആയിരുന്നു. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പിന്നാലെയാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയതും തുടർസംഭവങ്ങള്‍ അരങ്ങേറിയതും.

also read: വനിത ജീവനക്കാരിയെ അപമാനിച്ചു ; പരപ്പനങ്ങാടി സിഐക്കെതിരെ പരാതി

ABOUT THE AUTHOR

...view details