തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിയൂർ നേടിഞ്ഞാൽ ചരുവിള വീട്ടിൽ ശാന്തയെ (65) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുറത്തേക്ക് പോയ വീട്ടുകാർ മടങ്ങിയെത്തിയപ്പോൾ ശാന്തയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.
വിഴിഞ്ഞത്ത് കാണാതായ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി - woman found dead inside well news
വെണ്ണിയൂർ നേടിഞ്ഞാൽ ചരുവിള വീട്ടിൽ ശാന്തയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്
വിഴിഞ്ഞത്ത് കാണാതായ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കിണറ്റിലെ വല ഇളകി കിടന്നതാണ് കണ്ടെത്താൻ സഹായിച്ചതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. വിഴിഞ്ഞം ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
Also read: യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ്