തിരുവനന്തപുരം: യുവതി ഭർത്താവിനെ തലയ്ക്കടിച്ചുകൊന്നു. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് കൊല്ലപ്പെട്ടത്. ഷിജു ഫോൺ ചെയ്യുന്നതിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭാര്യ സൗമ്യയെ പാലോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ചൊവ്വാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. ഇരുവരും തൊട്ടടുത്ത ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ക്ഷേത്രത്തില്‍ നിന്ന് തിരികെ വീട്ടിലെത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
പാലോട് യുവതി ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു Also read:മദ്യപിക്കാനുള്ള പണത്തിനായി വൃദ്ധയെ ചെറുമകൻ കൊലപ്പെടുത്തി
ഷിജുവിന്‍റെ ഫോൺ സൗമ്യ ചോദിച്ചെങ്കിലും ഷിജു കെടുത്തില്ല. തുടര്‍ന്ന് ഷിജു ഫോൺ ചെയ്‌ത് കൊണ്ടിരുന്നപ്പോൾ സൗമ്യ പിറകിലൂടെ ചെന്ന് കല്ലുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഷിജു ഗൾഫിൽ നിന്നും നാട്ടിൽ വന്നിട്ട് 10 ദിവസമേ ആയിട്ടുള്ളൂ.
സംഭവസമയത്ത് വീട്ടിൽ രണ്ടുപേരും മാത്രമായിരുന്നു. കൃത്യത്തിന് ശേഷം സൗമ്യ ക്ഷേത്രത്തിൽ ചെന്ന് ബന്ധുക്കളോട് കൊലപാതക വിവരം പറഞ്ഞു. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടത്തിയ ശേഷം ഷിബുവിന്‍റെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റും.