കേരളം

kerala

ETV Bharat / city

വീട്ടുകരം വെട്ടിച്ച സംഭവം : ബിജെപി കൗൺസിലർമാരുടെ സമരം തുടരും - Thiruvananthapuram corporation news

മേയറും സമരക്കാരും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ബിജെപി സമരം ശക്തമാക്കാനൊരുങ്ങുന്നത്

വീട്ടുകരം വെട്ടിച്ച സംഭവം  തിരുവനന്തപുരം കോർപറേഷൻ  ബിജെപി കൗൺസിലർമാരുടെ സമരം തുടരും  ബിജെപി കൗൺസിലർ വാർത്ത  ബിജെപി കൗൺസിലർമാരുടെ സമരം  ബിജെപി കക്ഷി നേതാവ് എം ആർ ഗോപൻ  widespread tax evasion in Thiruvananthapuram corporation  Thiruvananthapuram corporation  Thiruvananthapuram corporation news  BJP COUNCILL NEWS'
വീട്ടുകരം വെട്ടിച്ച സംഭവം; ബിജെപി കൗൺസിലർമാരുടെ സമരം തുടരും

By

Published : Oct 4, 2021, 4:59 PM IST

തിരുവനന്തപുരം :വീട്ടുകരം വെട്ടിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കൗൺസിലർമാരുടെ സമരം തുടരും. ആറ് ദിവസമായി കോർപ്പറേഷൻ കൗൺസിൽ ഹാളിൽ തന്നെ പ്രതിഷേധവുമായി തുടരുന്ന ബിജെപി കൗൺസിലർമാരെ അനുനയിപ്പിക്കാനുള്ള ഭരണപക്ഷത്തിൻ്റെ ചർച്ച പരാജയപ്പെടുകയായിരുന്നു.

ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെയാണ് മേയറും യുഡിഎഫ്, ബിജെപി നേതാക്കളും തമ്മിൽ ചർച്ച നടത്തിയത്. എഫ്ഐആർ പ്രകാരം പ്രതിചേർക്കപ്പെട്ട ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് അടുത്ത കൗൺസിൽ യോഗത്തിൽ പ്രമേയം പാസാക്കുക, കരം അടച്ചവരുടെ പേരുവിവരങ്ങൾ ഒരാഴ്‌ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കുക എന്നിവ ഉൾപ്പടെ നാല് ആവശ്യങ്ങളാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്.

വീട്ടുകരം വെട്ടിച്ച സംഭവം; ബിജെപി കൗൺസിലർമാരുടെ സമരം തുടരും

READ MORE:ബിജെപി കൗൺസിലർമാർക്ക് ഐക്യദാർഢ്യമറിയിച്ച് മഹിളാമോർച്ചയുടെ ധർണ

എന്നാൽ ഇവ അംഗീകരിക്കാൻ മേയർ തയ്യാറായിരുന്നില്ലെന്ന് ബിജെപി കൗൺസിലർമാർ പറഞ്ഞു. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ബിജെപി കക്ഷി നേതാവ് എം ആർ ഗോപൻ പറഞ്ഞു.

ABOUT THE AUTHOR

...view details