തിരുവനന്തപുരം : പട്ടിക വിഭാഗങ്ങൾക്കുള്ള ക്ഷേമ ഫണ്ട് തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ക്ലർക്ക് കീഴടങ്ങി. സീനിയർ ക്ലർക്ക് യു.ആർ രാഹുൽ മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.
75 ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് നഗരസഭ സെക്രട്ടറി മ്യൂസിയം പൊലീസിന് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.