കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് - കേരളത്തിൽ മഴ ശക്തം

സംസ്ഥാനത്ത് ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

weather updates in Kerala  rain updates kerala  rain updates  സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ  ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ  കേരളത്തിൽ മഴ ശക്തം  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

By

Published : Jul 17, 2022, 11:32 AM IST

തിരുവനന്തപുരം :സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ഇന്ന് (17-07-2022) അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ജില്ലകളിലാണ് യെല്ലോ അലർട്ട്.

24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്. കേരള തീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് തടസ്സമില്ല. എന്നാൽ, ഉയർന്ന തിരമാലകൾക്ക് സാധ്യത ഉള്ളതിനാൽ തീരമേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

തിങ്കളാഴ്‌ച (18.07.2022): ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.

ചൊവ്വാഴ്‌ച (19.07.2022): ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ട്.

ബുധനാഴ്‌ച (20.07.2022): ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്.

അതേസമയം ന്യൂനമർദങ്ങൾ അകലുന്നതോടെ മഴയുടെ ശക്തി കുറയാനാണ് സാധ്യത. നാളെയോടെ മഴ കുറഞ്ഞേക്കും. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details