തിരുവനന്തപുരം: കൊവിഡ് ബാധിച്ചു ചികിൽസയിലിരിക്കെ വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്റർ മരിച്ചു. കിളിമാനൂർ കടമ്പാട്ടുകോണം, പനച്ചയിൽ വീട്ടിൽ എം.ശ്രീധരൻ പിള്ളയാണ്(62, ഉണ്ണി) തിരുവനന്തപുരം മെഡിക്കൽ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഭൗതിക ശരീരം കിളിമാനൂർ കാനാറ സമത്വതീരത്തിൽ സംസ്കരിച്ചു.
വാട്ടര്‍ അതോറിറ്റി ജീവനക്കാരൻ കൊവിഡ് ബാധിച്ച് മരിച്ചു - തിരുവനന്തപുരത്ത് കൊവിഡ് മരണം
കിളിമാനൂർ കടമ്പാട്ടുകോണം, പനച്ചയിൽ വീട്ടിൽ എം.ശ്രീധരൻ പിള്ളയാണ് മരിച്ചത്.
വാട്ടര്‍ അതോറിറ്റി ജീവനക്കാരൻ കൊവിഡ് ബാധിച്ച് മരിച്ചു
കഴിഞ്ഞ 17 വർഷമായി വാട്ടർ അതോറിറ്റിയുടെ ആറ്റിങ്ങൽ ഡിവിഷന് കീഴിൽ കിളിമാനൂർ സെഷൻ പരിധിയിലെ പമ്പ് ഹൗസുകളിൽ പമ്പ് ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ശ്രീധരൻപിള്ള നാലംഗ കുടുംബത്തിന്‍റെ അത്താണിയായിരുന്നു. മകളുടെ വിവാഹം ജനുവരിയിൽ നടക്കാനിരിക്കെയാണ് ശ്രീധരൻപിള്ളയുടെ വിയോഗം. ബിരുദ വിദ്യാർഥിയായ മകനായിരുന്നു അസുഖബാധിത സമയത്ത് ശ്രീധരൻപിള്ളയുടെ ജോലി നിർവഹിച്ചിരുന്നത്.