ഹൈദരാബാദ്: ആരോഗ്യ പ്രവർത്തക അവരുടെ കൈവശമുള്ള രജിസ്റ്ററിലെ ചോദ്യങ്ങൾ ചോദിക്കുകയാണ്... നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ട്?.. നിങ്ങളുടെ മാനസികാവസ്ഥ എങ്ങനെയാണ്?.. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നുണ്ടോ?.. ചോദ്യങ്ങൾ പിന്നെയുമുണ്ട്... ഇങ്ങനെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഓരോ വീട്ടിലും നിരവധി ചോദ്യങ്ങളുമായി കയറിയിറങ്ങുന്ന കേരളത്തിലെ ആരോഗ്യ പ്രവർത്തകർ രോഗ ലക്ഷണമുള്ളവരെ കണ്ടെത്തും. ഉടൻ തന്നെ ഐസോലേഷനിലേക്കും ക്വാറന്‍റൈനിലേക്കും മാറ്റും.
ഇത് കേരളത്തിലെ മാധ്യമത്തില്‍ വന്ന ലേഖനമല്ല.... കേരളം കൊവിഡിനെ പ്രതിരോധിച്ചത് എങ്ങനെയെന്ന് പ്രമുഖ രാജ്യാന്തര മാധ്യമമായ വാഷിങ്ടൺ പോസ്റ്റ് നടത്തിയ അന്വേഷണത്തിന് ശേഷം പ്രസിദ്ധീകരിച്ച റിപ്പോർട്ട് തുടങ്ങുന്നത് കേരളത്തിലെ ആരോഗ്യ പ്രവർത്തകയായ ഷീബയുടെ വാക്കുകളിലൂടെയാണ്. 30,000ത്തോളം ആരോഗ്യ പ്രവർത്തകർ രാവും പകലുമില്ലാതെ വീടുകൾ കയറിയിറങ്ങി രോഗ ബാധിതരെ കണ്ടെത്തി. വാഷിങ്ടൺ പോസ്റ്റ് കേരളത്തെ പ്രകീർത്തിക്കാൻ നിർലോഭമായി വാക്കുകൾ ഉപയോഗിച്ചപ്പോൾ സർക്കാരിന്‍റെ പ്രവർത്തനങ്ങളെ കമ്മ്യൂണിസ്റ്റ് ഗവൺമെന്‍റിന്‍റെ പ്രവർത്തനങ്ങൾ എന്ന് എടുത്ത് പറഞ്ഞാണ് തുടങ്ങുന്നത്.
ആരോഗ്യമന്ത്രി വീഡിയോ കോൺഫറൻസിങ്ങിലൂടെ ആരോഗ്യപ്രവർത്തകരുമായി സംസാരിക്കുന്നു കേരള സർക്കാർ സ്വീകരിച്ച പ്രതിരോധ നടപടികളേയും തീരുമാനങ്ങളേയും വിശദമായും സമഗ്രമായും വിലയിരുത്തിയാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയിക്കുന്നത്. കേരളത്തിന്‍റെ നടപടികൾ " കർശനവും മനുഷ്യത്വപരവുമാണെന്ന് " വാഷിങ്ടൺ പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു.
എല്ലാ വിദേശികളുടെയും രോഗം ഭേദഗമായി " രോഗവ്യാപനം തടയാനുള്ള നടപടികൾ, കൊവിഡ് സംശയമുള്ളവരെ ക്വാറന്‍റൈൻ ചെയ്യുന്നത്, റൂട്ട് മാപ്പും സമ്പർക്ക പട്ടികയും തയ്യാറാക്കല്‍, കർശന പരിശോധനകൾ, മികച്ച ചികിത്സ " തുടങ്ങി സർക്കാർ നടത്തിയ എല്ലാ പരിശ്രമങ്ങളെയും വാഷിങ്ടൺ പോസ്റ്റ് പ്രകീർത്തിക്കുന്നുണ്ട്. 30 വർഷത്തിലേറെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഭരണത്തിന്‍റെ ഫലമായി പൊതുവിദ്യാഭ്യാസത്തിലും ആരോഗ്യ സംവിധാനത്തിലും കേരളം മികച്ച മുന്നേറ്റം നടത്തിയെന്ന് പറയുന്ന വാഷിങ്ടൺ പോസ്റ്റ്, ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുജനാരോഗ്യമുള്ള സംസ്ഥാനമായി കേരളം മാറിയെന്നും പറയുന്നു. ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച രീതിയാണ് കൊവിഡ് പ്രതിരോധത്തിന് കേരളം സ്വീകരിച്ചത്.
ഇത്രയും ജനസംഖ്യയുള്ള രാജ്യത്ത് കൂട്ടമായ പരിശോധന സാധ്യമല്ലെന്ന് കേന്ദ്ര ഏജൻസികൾ അടക്കം പറയുമ്പോൾ രോഗികളെ പരിശോധിക്കുന്നതില്‍ കേരളം സജീവ ഇടപെടല്‍ നടത്തി. ഏപ്രില്‍ ആദ്യവാരം മാത്രം കേരളം 13000 പരിശോധനകളാണ് നടത്തിയത്. വലിയ സംസ്ഥാനങ്ങളായ ആന്ധ്ര പ്രദേശ് (6000), തമിഴ്‌നാട് (8000) എന്നിങ്ങനെയാണ് പരിശോധനകൾ നടത്തിയത്.
ബ്രേക്ക് ദ ചെയിന്‍റെ ഭാഗമയുള്ള ബോധവത്കരണ വീഡിയോ " രോഗങ്ങൾ നേരിടാനും പ്രതിരോധിക്കാനും കേരളം ആർജിച്ച അനുഭവങ്ങൾ കൊവിഡ് പ്രതിരോധത്തിന് മുതല്‍ക്കൂട്ടായി. അടിയന്തര ഘട്ടങ്ങളെ നേരിടാനുള്ള അനുഭവ പരിചയം കേരളത്തില്‍ ജില്ലാ തലം മുതലുള്ള ആരോഗ്യ പ്രവർത്തകർക്കുണ്ട്". ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി ഹെൻക് ബെകെഡാമിന്‍റെ വാക്കുകളും വാഷിങ്ടൺ പോസ്റ്റ് സൂചിപ്പിക്കുന്നുണ്ട്.
രോഗമുക്തനായ ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ നീല്‍ ആശുപത്രി വിടുന്നു ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ ജനങ്ങൾക്ക് 2.6 ബില്യൺ ഡോളറിന്‍റെ സാമ്പത്തിക പാക്കേജ് കേരളം പ്രഖ്യാപിച്ചു. സ്കൂൾ കുട്ടികൾക്ക് ഭക്ഷണം, സമൂഹ അടുക്കള, തുടങ്ങിയ ഒട്ടേറെ കാര്യങ്ങളാണ് കേരളം ലോക്‌ഡൗൺ സമയത്ത് നടപ്പാക്കിയത്. ഇന്ത്യയില്‍ കൊവിഡ് റിപ്പോർട്ട് ചെയ്ത ആദ്യ സംസ്ഥാനമായിരുന്നിട്ടും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേർക്ക് രോഗമുക്തി നേടാൻ കേരളത്തിന് കഴിഞ്ഞതായും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
കാസർകോട് മെഡിക്കല്‍ കോളജിനെ നാല് ദിവസം കൊണ്ട് കൊവിഡ് ആശുപത്രിയാക്കി മാറ്റി. രണ്ട് മാസത്തെ മുൻകൂർ ക്ഷേമ പെൻഷൻ, ഒരു മാസത്തെ ഇന്‍റർനെറ്റ് ബ്രോഡ്‌ബാൻഡ് സേവനം, അതിഥി തൊഴിലാളികൾക്കും തെരുവില്‍ അലയുന്നവർക്കും ഭക്ഷണവും താമസവും തുടങ്ങി മനുഷ്യൻ അടക്കമുള്ള എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാനുള്ള കേരള സർക്കാരിന്‍റെ ശ്രമങ്ങളെ സൂക്ഷ്‌മമായി വാഷിങ്ടൺ പോസ്റ്റ് വിശദീകരിക്കുന്നു.
നഴ്‌സ് രേഷ്‌മ രോഗം ഭേദമായി ആശുപത്രി വിടുന്നു എല്ലാ ജില്ലകളിലും ഐസൊലേഷൻ വാർഡുകൾ ആരോഗ്യപ്രവർത്തകർ പരിശോധന നടത്തുന്നു " കർശന പരിശോധന, ഐസൊലേഷൻ, പരിചരണം, രോഗവ്യാപനം തടയാനുള്ള നടപടികൾ, റൂട്ട് മാപ്പും സമ്പർക്ക പട്ടികയും തയ്യാറാക്കല്‍ ഇവയെല്ലാം കേരളം ലോകത്തിന് സമ്മാനിച്ച മാതൃകയാണ് ". മഹാമാരിയെ കേരളം നേരിട്ടതെങ്ങനെയെന്ന് വൈറോളജിസ്റ്റും പകർച്ച വ്യാധി പ്രതിരോധ വിദഗ്ധനുമായ ഷാഹിദ് ജമീല്‍ വിശദമാക്കുന്നുണ്ട്.
അവശ്യസേവനങ്ങൾക്കൊപ്പം മരുന്നുകൾ സൗജന്യമായി വീട്ടിലെത്തിച്ച് പൊലീസും ഫയർഫോഴ്‌സും ചേർന്ന് മരുന്ന് സൗജന്യമായി വീട്ടിലെത്തിക്കുന്നു. കൊവിഡ് രോഗ നിർണയത്തിനായി റാപ്പിഡ് ടെസ്റ്റിങ് കിറ്റ് എത്തിച്ച കേരളം ആരോഗ്യ പ്രവർത്തകരുടെ വാക്ക് ഇൻ ടെസ്റ്റ് ഇപ്പോഴും തുടരുകയാണ്. ഒരു മില്യൺ വിദേശ സഞ്ചാരികൾ ഒരു വർഷം കേരളത്തിലെത്തുന്നുവെന്നാണ് കണക്ക്. 90 ലക്ഷത്തോളം മലയാളികളാണ് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ പഠനത്തിനായി പോയിട്ടുള്ളവർ കൂടിയെത്തുമ്പോൾ കേരളം ഏത് മഹാമാരിക്കും പാകമായിരുന്നു. പക്ഷേ കേരളം ജാഗ്രതയോടെ നേരിട്ടപ്പോൾ കൊവിഡിനെ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിഞ്ഞു എന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
സാനിറ്റൈസർ ഉപയോഗിച്ച് പൊലീസ് സേനയും കാസർകോട് മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രിയാക്കി " ഏറ്റവും മികച്ചതിനായി ഞങ്ങൾ പ്രതീക്ഷിക്കുന്നു, എന്നാല്‍ ഏറ്റവും മോശമായതിനെ നേരിടാൻ ഞങ്ങൾ തയ്യാറെടുത്ത് കഴിഞ്ഞു " കേരളത്തിലെ ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ വാക്കുകളില്‍ കാര്യങ്ങൾ വ്യക്തമാണ്. കൊവിഡിനെ കേരളം നേരിടുകയാണ്. എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച്... ലോകത്തിന് മാതൃകയായ " കൊവിഡ് കേരള മോഡല്‍ " ആഗോള മാധ്യമമായ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുമ്പോൾ അതൊരു അംഗീകാരം കൂടിയാണ്.