തിരുവനന്തപുരം:കർഷകരെ ശത്രുക്കളായിക്കണ്ട് ഭരണകൂടം യുദ്ധം ചെയ്യുന്ന രാഷ്ട്രീയ സാഹചര്യം സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ അഭിമാനകരമല്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. കോൺഗ്രസിതര സർക്കാരുകൾ രാജ്യത്തിന് ഒരു സംഭാവനയും ചെയ്‌തിട്ടില്ല.
കർഷകരോടുള്ള യുദ്ധം അഭിമാനകരമല്ലെന്ന് കെ സുധാകരൻ - Platinum Jubilee Celebration
കോൺഗ്രസിതര സർക്കാരുകൾ രാജ്യത്തിന് ഒരു സംഭാവനയും ചെയ്‌തിട്ടില്ലെന്ന് കെ സുധാകരൻ പറഞ്ഞു.

കോൺഗ്രസിൻ്റെ സുസ്ഥിര ഭരണത്തിൻ്റെ പ്രതീകമാണ് ഇന്നത്തെ ഇന്ത്യ. കോൺഗ്രസിൻ്റെ പൈതൃകത്തിനു മുന്നിൽ ഇന്നത്തെ രാഷ്ട്രീയ എതിരാളികൾ നിസാരരാണെന്നും കെ സുധാകരൻ പറഞ്ഞു.
കോൺഗ്രസ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്‌ത സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു കെ സുധാകരൻ. ഒരു വർഷം നീളുന്നതാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ. കെ മുരളീധരൻ എംപി, എഐസിസി സെക്രട്ടറി പി വിശ്വനാഥ പെരുമാൾ തുടങ്ങി പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
ALSO READ:തെരഞ്ഞെടുപ്പ് തോല്‍വി; 97 നേതാക്കള്‍ക്ക് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്