തിരുവനന്തപുരം :വിക്ടേഴ്സ് ചാനലിനെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. തന്‍റെ കാലത്താണ് ചാനൽ തുടങ്ങിയതെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അവകാശവാദം തള്ളി മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. 2006ൽ എൽ.ഡിഎഫ് സര്‍ക്കാരില്‍ താൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ചാനൽ തുടങ്ങിയതെന്ന് വി.എസ് അച്യുതാനന്ദൻ ഫെയ്സ് ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
വിക്‌ടേഴ്‌സില്‍ അവകാശവാദം തുടരുന്നു: ഉമ്മൻചാണ്ടിയെ തള്ളി വിഎസ് - വിക്‌ടേഴ്‌സ് ചാനല്‍
2005 ൽ യു.ഡി.എഫ് സർക്കാർ തുടങ്ങിയ വിക്ടേഴ്സ് ചാനലിനെ എതിർത്ത ഇടതുപക്ഷത്തിന് ഇപ്പോൾ വിക്ടേഴ്സ് ചാനൽ വേണ്ടി വന്നുവെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന.
ഇടതുപക്ഷം ചാനലിനെ എതിര്‍ത്തിട്ടില്ല. ആ ചാനലിനെ എന്നല്ല, കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലേക്ക് വിവര സാങ്കേതികവിദ്യയുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുക മാത്രമേ എല്‍ഡിഎഫ് ചെയ്തിട്ടുള്ളു. 2006 ഓഗസ്റ്റിൽ താനായിരുന്നു വിക്ടേഴ്സ് ചാനൽ ഉദ്ഘാടനം ചെയ്തത്. ഐ.ടി അറ്റ് സ്കൂൾ എന്ന ആശയം നായനാർ സർക്കാരിന്‍റെ കാലത്താണ് ഉയർന്നു വന്നത്. എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ അതിന്‍റെ ആള് ഞാനാണ് എന്ന് വിളിച്ചു പറയുന്നതല്ല, വിദ്യാഭ്യസത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്നും ഫെയ്സ് ബുക്ക് പോസ്റ്റിൽ വി.എസ് പറഞ്ഞു. 2005 ൽ യു.ഡി.എഫ് സർക്കാർ തുടങ്ങിയ വിക്ടേഴ്സ് ചാനലിനെ എതിർത്ത ഇടതുപക്ഷത്തിന് ഇപ്പോൾ വിക്ടേഴ്സ് ചാനൽ വേണ്ടി വന്നുവെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന.