കേരളം

kerala

ETV Bharat / city

ഗൗരിയമ്മ കേരള ചരിത്രത്തിന്‍റെ ഭാഗമെന്ന് വിഎസ് അച്യുതാനന്ദന്‍ - vs achuthanandhan condolences news

'കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് ഗൗരിയമ്മ'

കെ.ആര്‍ ഗൗരിയമ്മ കേരള ചരിത്രത്തിന്‍റെ ഭാഗമെന്ന് വിഎസ്  കെ.ആര്‍ ഗൗരിയമ്മ അനുശോചനം പുതിയ വാര്‍ത്ത  കെ.ആര്‍ ഗൗരിയമ്മ മരണം വിഎസ് അച്യുതാനന്ദന്‍ വാര്‍ത്ത  വിഎസ് അച്യുതാനന്ദന്‍ അനുശോചനം വാര്‍ത്ത  vs achuthanandhan condoles the death of kr gauri  kr gauri death vs achuthanandhan news  vs achuthanandhan condolences news  kr gauri death latest news
കെ.ആര്‍ ഗൗരിയമ്മ കേരള ചരിത്രത്തിന്‍റെ ഭാഗം : വിഎസ് അച്യുതാനന്ദന്‍

By

Published : May 11, 2021, 12:30 PM IST

തിരുവനന്തപുരം: കെ.ആര്‍ ഗൗരിയമ്മ കേരള ചരിത്രത്തിന്‍റെ ഭാഗമായ വ്യക്തിയെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ഗൗരിയമ്മ. അവരുടെ നിര്യാണവാര്‍ത്ത അതീവ ദുഃഖമുണ്ടാക്കുന്നു. വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും വി.എസ് അച്യുതാനന്ദന്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

Read more: "നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതം": മുഖ്യമന്ത്രി

ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചത്. 102 വയസായിരുന്നു. രക്തത്തിലെ അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകിട്ട് സ്വദേശമായ ആലപ്പുഴയില്‍ നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം നടത്തുക.

Read more: കേരള രാഷ്ട്രീയത്തിലെ ഇതിഹാസം കെ.ആര്‍ ഗൗരിയമ്മ

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details