തിരുവനന്തപുരം: എഐസിസി അംഗത്വവും രാജിവച്ച് വി.എം സുധീരൻ. രാജിക്കത്ത് സോണിയാഗാന്ധിക്ക് നേരത്തെ അയച്ചതായാണ് വിവരം. രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ച വി.എം സുധീരനെ അനുനയിപ്പിക്കാൻ കോൺഗ്രസിൻ്റെ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും ശ്രമിക്കുന്നതിനിടെയാണ് എഐസിസി അംഗത്വം രാജിവച്ച് അദ്ദേഹം പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്.
എഐസിസി അംഗത്വവും രാജിവച്ച് വിഎം സുധീരൻ - സുധീരന്‍ എഐസിസി അംഗത്വം രാജി വാര്‍ത്ത
വി.എം സുധീരനുമായി താരിഖ് അൻവർ ഇന്ന് ചർച്ച നടത്താനിരിക്കെയാണ് നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി എഐസിസിയിൽ നിന്നുള്ള രാജി
എഐസിസി അംഗത്വവും രാജിവച്ച് വിഎം സുധീരൻ
സംസ്ഥാന കോൺഗ്രസിലെ അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിനും സുധീരനെ അനുനയിപ്പിക്കുന്നതിനുമായി കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലുണ്ട്. വി.എം സുധീരനുമായി താരിഖ് അൻവർ ഇന്ന് ചർച്ച നടത്താനിരിക്കെയാണ് നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി എഐസിസിയിൽ നിന്നുള്ള രാജി.
Also read: രാജിയിൽ ഉറച്ച് വി.എം സുധീരൻ ; നിർബന്ധിച്ച് തീരുമാനം മാറ്റാൻ താൻ ആളല്ലെന്ന് വി.ഡി സതീശന്‍