കേരളം

kerala

ETV Bharat / city

മേയര്‍ ബ്രോ ഇനി വട്ടിയൂര്‍ക്കാവിന്‍റെ എം.എല്‍.എ ബ്രോ - VK Prashant as Vattiyoorkavu-appointed MLA

ക്ലിഫ് ഹൗസിലെത്തിയ നിയുക്ത എം.എല്‍.എ വി.കെ പ്രശാന്തിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു

മേയര്‍ ബ്രോ ഇനി മുതല്‍ വട്ടിയൂര്‍ക്കാവിന്‍റെ എം.എല്‍.എ

By

Published : Oct 24, 2019, 8:14 PM IST

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലും ആദ്യവസാനം അപരാജിതനായി വി.കെ പ്രശാന്ത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ പൂര്‍ത്തിയാകുന്നതുവരെ വി.കെ പ്രശാന്ത് വോട്ടെണ്ണല്‍ കേന്ദ്രമായ പട്ടം സെന്‍റ് മേരീസ് സ്‌കൂളില്‍ സജീവമായിരുന്നു. ലീഡ് നില ആയിരം കടന്നതോടെ ആവേശമായി ഇടതുപ്രവര്‍ത്തകരും വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നിലെത്തി. പട്ടം സെന്‍റ് മേരീസ് സ്‌കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലായിരുന്നു വി.കെ പ്രശാന്തിന്‍റെ വിജയദിനത്തിന്‍റെ പകുതിയും. രാവിലെ തന്നെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയ പ്രശാന്ത് നടപടിക്രമങ്ങള്‍ ഇടതടവില്ലാതെ വീക്ഷിച്ചു. ലീഡ് ആയിരത്തോടടുത്തതോടെ ഗേറ്റിന് പുറത്ത് പ്രവര്‍ത്തകരുടെ ആവേശം.

മേയര്‍ ബ്രോ ഇനി മുതല്‍ വട്ടിയൂര്‍ക്കാവിന്‍റെ എം.എല്‍.എ

പുറത്തെത്തിയ പ്രശാന്തിനെ കണ്ടതും ആഹ്ളാദകൊടുമുടിയിലായി പ്രവര്‍ത്തകര്‍. വിജയം ഉറപ്പിച്ചതോടെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറാണ് അഭിന്ദനവുമായി ആദ്യം എത്തിയത്. തെട്ടുപിന്നാലെ പ്രിയതമയുടെ വക പ്രശാന്തിന് വിജയസമ്മാനമായി സ്‌നേഹത്തിന്‍റെ ചുവന്ന പൂക്കള്‍. ഔദ്യോഗിക വിജയപ്രഖ്യാപനം വന്നതോടെ വോട്ടെണ്ണല്‍ കേന്ദത്തില്‍ മധുര വിതരണവും നടത്തിയായിരുന്നു പ്രശാന്തിന്‍റെ മടക്കം. നേരെ ക്ലിഫ് ഹൗസിലെത്തിയ പ്രശാന്തിനെ മുഖ്യമന്ത്രി അഭിനന്ദനമറിയിച്ചു. നഗരത്തിന്‍റെ മേയര്‍ ബ്രോ ഇനി മുതല്‍ വട്ടിയൂര്‍ക്കാവിന്‍റെ എം.എല്‍.എ ബ്രോയാകുന്നു.

ABOUT THE AUTHOR

...view details