ഇന്ന് വിഷു. പുതുവർഷത്തിലേക്കുള്ള മലയാളികളുടെ ചുവടുവെയ്പ്പാണ് വിഷു. വെറുമൊരു ആഘോഷമെന്നതിനുമപ്പുറം കാർഷിക സംസ്കൃതിയുടെ ഗൃഹാതുര സ്മരണകളിലേക്കുള്ള തിരിച്ചു പോക്കാണ് ഒരോ മലയാളിക്കും വിഷു. പുതുവർഷം സമൃദ്ധിയുടെ വിളനിലമാകാനുള്ള പ്രാർഥനയും പ്രയത്നവുമാണത്. ഒരു വർഷം മുഴുവൻ ഐശ്വര്യവും സമ്പത്തും സ്നേഹവും ഊട്ടിയുറപ്പിക്കാനുള്ള പരിശ്രമമാണ് അത്യന്തികമായി വിഷുവിനു പിന്നുള്ള വിശ്വാസം. സ്നേഹത്തിന്‍റെ കണിവെള്ളരിക്കൊപ്പം കണിക്കൊന്നയുടെ വര്‍ണവും കൈനീട്ടത്തിന്‍റെ ഐശ്വര്യവുമാണ് ഒരോരുത്തർക്കും ഈ മേടമാസപുലരി.മലയാളിക്ക് പ്രതീക്ഷയുടെ മാസമാണ് മേടം. സൂര്യൻ മീനത്തിൽ നിന്ന് മേടരാശിയിലേക്കു കടക്കുന്നതാണ് വിഷുവിന്‍റെ ഐതിഹ്യം.
സമൃദ്ധിയുടെ കണിവെള്ളരിയുമായി വിഷുപുലരി - vishu
എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍...
സമൃദ്ധിയുടെ കണിവെള്ളരിയുമായി വിഷുപുലരി
ഐശ്വര്യപൂര്‍ണമായ വരും വര്‍ഷത്തെ സമ്പദ് കാഴ്ചകളിലേക്ക് കണി കണ്ടുണരുന്ന ദിവസം. ഫലവര്‍ഷങ്ങളും ധാന്യങ്ങളും നാളികേരവും കൊന്നപ്പൂവും ഒരുക്കിയാണ് കണിവെക്കുക. കണികണ്ടതിന് ശേഷം കൈനീട്ടം നല്‍കലും പതിവാണ്. കുടുംബാംഗങ്ങളുടെ ഒത്തുചേരലിന്‍റെ നിമിഷങ്ങളിലൊന്നാണ് വിഷു
Last Updated : Apr 15, 2019, 10:41 AM IST