കേരളം

kerala

ETV Bharat / city

അന്താരാഷ്ട്ര വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട് ഉദ്‌ഘാടനം ഇന്ന് - ലൈഫ് സയൻസ് പാർക്ക്

തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട് തുടങ്ങുന്നത്.

virolgy institute inagruatin  വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട് ഉദ്‌ഘാടനം  ലൈഫ് സയൻസ് പാർക്ക്  life science park
അന്താരാഷ്ട്ര വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട് ഉദ്‌ഘാടനം ഇന്ന്

By

Published : Oct 15, 2020, 1:42 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ അന്താരാഷ്ട്ര വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട് ഇന്ന് പ്രവർത്തനം ആരംഭിക്കും. തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ ഒരുക്കിയിരിക്കുന്ന വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റെ ആദ്യഘട്ട പ്രവർത്തനമാണ് ആരംഭിക്കുന്നത്. രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇൻസ്‌റ്റിറ്റ്യൂട്ടിന്‍റെ ഉദ്ഘാടനം നിർവഹിക്കും.

കൊവിഡ് ഉൾപ്പടെയുള്ള വൈറസ് രോഗനിർണയത്തിനുള്ള ആർടിപിസിആർ മറ്റ് ഗവേഷണങ്ങൾക്കാവശ്യങ്ങൾക്കുള്ള ജെൽ ഡോക്യുമെന്‍റേഷൻ സിസ്റ്റം, ബയോ സേഫ്‌റ്റി ലെവൽ ക്യാബിനറ്റ്‌സ്, കാർബൺ ഡയോക്‌സൈഡ് ഇൻക്യൂബേറ്റർ തുടങ്ങി ആദ്യ ഘട്ട പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ എല്ലാം സജ്ജീകരിച്ചിട്ടുണ്ട്. ഇൻസ്‌റ്റിറ്റ്യൂട്ട് പ്രവർത്തനം പൂർണ തോതിൽ എത്തുന്നതോടെ ദേശീയ അന്തർദേശീയ പ്രധാന്യമുള്ള ഗവേഷണ പ്രവർത്തനങ്ങളും ഏറ്റെടുക്കും. 80,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിനായി ഒരുങ്ങുന്നത്. എട്ട് സയന്‍റിഫിക് ഡിഷനുകളാണ് ഇൻസ്‌റ്റിറ്റ്യൂഷനി ഉണ്ടാവുക.

ABOUT THE AUTHOR

...view details