ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു - ലൈഫ് മിഷനില്‍ എഫ്ഐആർ
ആരെയും പ്രതി ചേർക്കാതെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ വിജിലൻസ് എഫ്ഐആർ സമർപ്പിച്ചു. സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് വിജിലൻസിന്‍റെ നടപടി
തിരുവനന്തപുരം : ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ വിജിലൻസ് എഫ്ഐആർ സമർപ്പിച്ചു. ആരെയും പ്രതി ചേർക്കാതെയാണ് എഫ്ഐആർ. ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് വിജിലൻസ് കേസ് എടുത്തത്. നേരത്തെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെ സെക്രട്ടേറിയറ്റിൽ എത്തി ഫയലുകൾ ഉൾപ്പടെ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ മൊഴി എടുക്കാനുള്ള ഒരുക്കത്തിലായിരുന്നു വിജിലൻസ്.