കേരളം

kerala

ETV Bharat / city

നിര്‍മാണ ക്രമക്കേട്: കെഎസ്‌ആര്‍ടിസി ചീഫ് എഞ്ചിനീയര്‍ ആര്‍ ഇന്ദുവിനെതിരെ വിജിലന്‍സ് അന്വേഷണം

കെഎസ്‌ആര്‍ടിസിയുടെ വിവിധ ഡിപ്പോകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് ചീഫ് എഞ്ചിനീയര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

By

Published : Nov 9, 2021, 4:26 PM IST

ksrtc chief engineer  ksrtc chief engineer news  r indu news  r indu  r indu vigilance probe  r indu vigilance probe news  r indu vigilance probe  vigilance probe ksrtc chief engineer  ksrtc chief engineer vigilance probe news  ksrtc chief engineer vigilance probe  കെഎസ്‌ആര്‍ടിസി ചീഫ് എഞ്ചിനീയര്‍  കെഎസ്‌ആര്‍ടിസി ചീഫ് എഞ്ചിനീയര്‍ വാര്‍ത്ത  ആര്‍ ഇന്ദു  ആര്‍ ഇന്ദു വാര്‍ത്ത  ആര്‍ ഇന്ദു വിജിലന്‍സ് അന്വേഷണം വാര്‍ത്ത  ആര്‍ ഇന്ദു വിജിലന്‍സ് അന്വേഷണം  കെഎസ്‌ആര്‍ടിസി ചീഫ് എഞ്ചിനീയര്‍ വിജിലന്‍സ് അന്വേഷണം വാര്‍ത്ത  കെഎസ്‌ആര്‍ടിസി ചീഫ് എഞ്ചിനീയര്‍ വിജിലന്‍സ് അന്വേഷണം  കെഎസ്ആര്‍ടിസി നിര്‍മാണ ക്രമക്കേട്  കെഎസ്ആര്‍ടിസി നിര്‍മാണ ക്രമക്കേട് വാര്‍ത്ത  കെഎസ്ആര്‍ടിസി നിര്‍മാണ ക്രമക്കേട് വിജിലന്‍സ് അന്വേഷണം വാര്‍ത്ത  കെഎസ്ആര്‍ടിസി നിര്‍മാണ ക്രമക്കേട് വിജിലന്‍സ് അന്വേഷണം
നിര്‍മാണ ക്രമക്കേട്: കെഎസ്‌ആര്‍ടിസി ചീഫ് എഞ്ചിനീയര്‍ ആര്‍ ഇന്ദുവിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ചീഫ് എഞ്ചിനീയര്‍ ആര്‍ ഇന്ദുവിനെതിരെ വിജിലന്‍സ് അന്വേഷണം. ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ നിര്‍ദേശം മുഖ്യമന്ത്രി അംഗീകരിച്ചു. കെഎസ്‌ആര്‍ടിസിയുടെ വിവിധ ഡിപ്പോകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകളെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ സിവില്‍ വിഭാഗം മേധാവിയ്ക്കെതിരെയാണ് അന്വേഷണം.

ആര്‍ ഇന്ദുവിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്‍റണി രാജു മുഖ്യമന്ത്രിയ്ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്‌മിനിസ്ട്രേഷന്‍ ബ്ലോക്കിന്‍റേയും ഗ്യാരേജിന്‍റേയും നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, കണ്ണൂര്‍, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ എന്നി ഡിപ്പോകളുടെ നിര്‍മാണം സംബന്ധിച്ച നടപടി ക്രമങ്ങളില്‍ ഗുരുതരമായ വീഴ്‌ച വരുത്തുകയും കരാറുകാരെ വഴിവിട്ട് സഹായിക്കുകയും ചെയ്‌തതിനുമാണ് നടപടി.

സര്‍ക്കാരിന് 1.39 കോടി നഷ്‌ടം വരുത്തിവച്ചെന്ന ധനകാര്യപരിശോധന വിഭാഗം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥയെ നേരത്തെ സസ്‌പെന്‍ഡ് ചെയ്‌തത്.

Read more: നിര്‍മാണ ക്രമക്കേട്: കെഎസ്ആര്‍ടിസി ചീഫ് എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

ABOUT THE AUTHOR

...view details