തിരുവനന്തപുരം: ബാർ കോഴക്കേസിൽ ബാർ ഉടമ ബിജു രമേശിൻ്റെ പുതിയ വെളിപ്പെടുത്തലുകൾ വിജിലൻസ് പരിശോധിക്കും. ആരോപണത്തെക്കുറിച്ച് ദ്രുത പരിശോധന നടത്താനുള്ള സാധ്യതയാണ് വിജിലൻസ് തേടുന്നത്. കഴിഞ്ഞ ദിവസമാണ് ജോസ് കെ മാണി, രമേശ് ചെന്നിത്തല, വിഎസ് ശിവകുമാർ തുടങ്ങിയവർക്കെതിരെ ബിജു രമേശ് ആരോപണം ഉന്നയിച്ചത്.
ബിജു രമേശിൻ്റെ വെളിപ്പെടുത്തല്‍: ദ്രുത പരിശോധനക്ക് വിജിലൻസ് - ബാര്‍ കോഴ വിജിലന്‍സ്
ബാർ കോഴ ആരോപണം പിൻവലിക്കുന്നതിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു വെളിപ്പെടുത്തൽ. കെപിസിസിക്കും രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പണം നല്‍കിയെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.
ബിജു രമേശിൻ്റെ പുതിയ വെളിപ്പെടുത്തലില്‍ ദ്രുത പരിശോധനക്ക് വിജിലൻസ്
ബാർ കോഴ ആരോപണം പിൻവലിക്കുന്നതിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു വെളിപ്പെടുത്തൽ. കൂടാതെ മുന്‍മന്ത്രി കെ ബാബുവിൻ്റെ നിർദേശപ്രകാരം പലർക്കും പണം നൽകിയിട്ടുണ്ടെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ ഓഫിസിൽ ഒരു കോടിയും 25 ലക്ഷം രൂപ വിഎസ് ശിവകുമാറിൻ്റെ വീട്ടിലും രണ്ട് കോടി രൂപ കെപിസിസിക്കും നൽകിയെന്നായിരുന്നു ആരോപണം.