തിരുവനന്തപുരം:എകെജി സെന്‍ററിൽ പടക്കം എറിഞ്ഞ കേസിലെ പ്രതി ജിതിന്‍റെ ജാമ്യ അപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുക.
എകെജി സെന്‍റർ ആക്രമണം; പ്രതിയുടെ ജാമ്യ അപേക്ഷയിൽ വിധി ഇന്ന് - AKG center
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക
പ്രതി ചെയ്‌ത കുറ്റം ഒരിക്കലും ലഘൂകരിച്ച് കാണാൻ കഴിയില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കാൻ പാടില്ലെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. എന്നാൽ നിരപരാധിയായ ഒരു ചെറുപ്പക്കാരനെ വെറുതെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ വേണ്ടി ബലിയാടാക്കുകയാണെന്ന് പ്രതിഭാഗവും കോടതിയിൽ വാദിച്ചിരുന്നു.
ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്. സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്. രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് തകർത്തതിന്‍റെ വൈരാഗ്യം കൊണ്ടാണ് പ്രതി എകെജി സെന്‍റർ ആക്രമിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കേസ്.