കേരളം

kerala

ETV Bharat / city

വേനൽ മഴയെത്തി : കൊടും ചൂടിന് ആശ്വാസം - വേനൽ മഴ

ഏപ്രിൽ 22 വരെ സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

By

Published : Apr 17, 2019, 7:52 PM IST

Updated : Apr 17, 2019, 9:49 PM IST

.

വേനൽ മഴ

തിരുവനന്തപുരം:
കൊടും ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് വേനൽ മഴയെത്തി. തിരുവന്തപുരം, കോട്ടയം ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവും അധികം മഴ ലഭിച്ചത്. തിരുവനന്തപുരം നഗരത്തിൽ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച മഴ രണ്ട് മണിക്കൂറോളം നീണ്ടു. രാവിലെ മുതൽ ശക്തമായ വേനൽചൂടിന് സാക്ഷ്യം വഹിച്ച കോട്ടയത്തേക്ക് ഉച്ചയ്ക്ക് ശേഷം മഴയെത്തിയത് നഗരത്തിനു ആശ്വാസമായി. 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് അനുഭവപ്പെട്ടിരുന്ന കോട്ടയത്ത് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് സൂര്യതാപവും ഏറ്റിരുന്നു.

കൊല്ലം,

പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മലപ്പുറം ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.

ഏപ്രിൽ 22 വരെ സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത് .

Last Updated : Apr 17, 2019, 9:49 PM IST

ABOUT THE AUTHOR

...view details