തിരുവനന്തപുരം:കേരളത്തിൽ കൊവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.
ബന്ധു വീടുകളിലേക്ക് സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കണം. കഴിഞ്ഞ വർഷം ഓണം കഴിഞ്ഞ് ഏഴുമടങ്ങ് വർധനവാണ് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടായത്. ഓരോ കേസുകളും കണ്ടെത്തുകയാണ് ആരോഗ്യവകുപ്പിന്‍റെ ലക്ഷ്യമെന്നും കേരളത്തിൽ 50 ശതമാനത്തിലധികം ആളുകൾക്കും രോഗം ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 70 ശതമാനം ആളുകൾക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. 25 ശതമാനം പേർക്കാണ് രണ്ടാം ദിവസം വാക്‌സിൻ എടുത്തത്. ഇന്ത്യയിൽ തന്നെ ഏറ്റവും കുറവ് മരണസംഖ്യ കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.