കേരളം

kerala

ETV Bharat / city

കനിയേണ്ടത് സർക്കാർ: ഫിറ്റ്‌നസ്, പെർമിറ്റ്, ലേണേഴ്‌സ് ലൈസൻസ് കാലാവധി ഇന്ന് അവസാനിക്കുന്നു - കൊവിഡ് വ്യാപനം

കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ടുവർഷമായി ലൈസൻസ് ടെസ്റ്റുകൾ കൃത്യമായി നടക്കാതെ വന്നതാണ് ലൈസൻസുകൾ റദ്ദാകാൻ ഇടയാക്കുന്നത്.

vechile-fitness-permit-and-learners-license-expire-today
കനിയേണ്ടത് സർക്കാർ: ഫിറ്റ്‌നസ്, പെർമിറ്റ്, ലേണേഴ്‌സ് ലൈസൻസ് കാലാവധി ഇന്ന് അവസാനിക്കുന്നു

By

Published : Sep 30, 2021, 11:39 AM IST

തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് ലൈസൻസ് ടെസ്റ്റുകൾ കൃത്യമായി നടക്കാതെ വന്നതോടെ ഒന്നരലക്ഷം ലേണേഴ്സ് ലൈസൻസുകൾ ഇന്ന് റദ്ദാകും. അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ട നേത്ര പരിശോധന സർട്ടിഫിക്കറ്റിന് ആറുമാസമാണ് കാലാവധിയുള്ളത്. ഇതോടെ പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഫീസ് അടച്ച് വീണ്ടും പുതുക്കേണ്ടി വരും.

കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ടുവർഷമായി ലൈസൻസ് ടെസ്റ്റുകൾ കൃത്യമായി നടക്കാതെ വന്നതാണ് ലൈസൻസുകൾ റദ്ദാകാൻ ഇടയാക്കുന്നത്. 30000 സ്കൂൾ വാഹനങ്ങളുടെയും ഒരുലക്ഷത്തോളം പൊതു വാഹനങ്ങളുടെയും ഫിറ്റ്നസ് പെർമിറ്റ് കാലാവധിയും ഇന്ന് അവസാനിക്കും.

അതേസമയം, കാലാവധി നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. നവംബർ മുതൽ നിരത്തിൽ ഇറങ്ങേണ്ട സ്കൂൾ വാഹനങ്ങൾക്ക് വെള്ളിയാഴ്ച മുതൽ ഫിറ്റ്നസ് പിഴ അടക്കേണ്ടി വരും. പെർമിറ്റ് പുതുക്കിയില്ലെങ്കിൽ ബസുകൾക്ക് 7500 രൂപയും വാനുകൾക്ക് 4000 രൂപയുമാണ് പിഴ.

രേഖകളുടെ കാലാവധി നീട്ടാൻ സംസ്ഥാന സർക്കാരിന് അധികാരം ഇല്ലെങ്കിലും പിഴയും ഫീസും കുറച്ചു നിശ്ചയിക്കാൻ സർക്കാരിന് കഴിയും.

read more: മോൻസണിന്‍റെ ഒരു ദിവസത്തെ ചെലവ് 25 ലക്ഷം: ശബ്ദ പരിശോധനയ്ക്കായി അന്വേഷണ സംഘം

ABOUT THE AUTHOR

...view details