തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബജറ്റ് പ്രസംഗത്തിൽ രാഷ്ട്രീയ പ്രസംഗം കുത്തിനിറച്ചു. പുത്തരിക്കണ്ടം മൈതാനത്ത് അവതരിപ്പിക്കേണ്ട ബജറ്റ് ആണ് നിയമസഭയിൽ അവതരിപ്പിച്ചത്.
കണക്കുകളില്‍ പൊരുത്തക്കേട്; ബജറ്റിനെ വിമർശിച്ച് വി.ഡി സതീശൻ - വി.ഡി സതീശൻ
ബജറ്റ് പ്രസംഗത്തിൽ അധികച്ചെലവ് 1715 കോടി എന്ന് പറഞ്ഞ ധനമന്ത്രി 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചപ്പോൾ അത് അധിക ചെലവിൽ ഉൾപ്പെടുത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ്.
വി.ഡി സതീശൻ
ബജറ്റ് പ്രസംഗത്തിൽ അധികച്ചെലവ് 1715 കോടി എന്ന് പറഞ്ഞ ധനമന്ത്രി 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചപ്പോൾ അത് അധിക ചെലവിൽ ഉൾപ്പെടുത്തിയില്ല. ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇതിനെ കാപട്യം എന്നല്ലാതെ എന്ത് വിളിക്കും എന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
Last Updated : Jun 4, 2021, 1:03 PM IST