കേരളം

kerala

ETV Bharat / city

മുല്ലപ്പെരിയാറില്‍ പുതിയ ഡാം ; എം.കെ സ്റ്റാലിന് കത്തയച്ച് വി.ഡി സതീശൻ - എം.കെ സ്റ്റാലിൻ

തമിഴ്‌നാടിന് ജലം കേരളത്തിന് സുരക്ഷ എന്നതാണ് ഇരു സംസ്ഥാനങ്ങള്‍ക്കും അനുയോജ്യമായ നിലപാടെന്ന് വിഡി സതീശൻ

VD Satheesan  MK Stalin  mullaperiyar Dam  മുല്ലപ്പെരിയാർ ഡാം  വി.ഡി സതീശൻ  എം.കെ സ്റ്റാലിൻ  എം.കെ സ്റ്റാലിന് കത്തയച്ച് വി.ഡി സതീശൻ
മുല്ലപ്പെരിയാറില്‍ പുതിയ ഡാം ; എം.കെ സ്റ്റാലിന് കത്തയച്ച് വി.ഡി സതീശൻ

By

Published : Oct 26, 2021, 10:42 PM IST

തിരുവനന്തപരം : കേരളത്തിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കേണ്ടതുണ്ടെന്ന് കാണിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ കത്ത്.

തമിഴ്‌നാടിന് ജലം കേരളത്തിന് സുരക്ഷ എന്നതാണ് ഇരു സംസ്ഥാനങ്ങള്‍ക്കും അനുയോജ്യമായ നിലപാടെന്ന് സ്റ്റാലിനയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ALSO READ :ശിശുക്ഷേമ സമിതി ജീവനക്കാർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത് ; ഗുരുതര ആരോപണങ്ങൾ

ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിന്‍റെ ആശങ്ക വര്‍ധിച്ചു. 125 വര്‍ഷം പഴക്കമുള്ള ഡാമിന്‍റെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ട്.

പുതിയ ഡാം എന്ന കേരളത്തിന്‍റെ ആവശ്യത്തിന് തമിഴ്‌നാട് പൂര്‍ണ പിന്തുണ നല്‍കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details