തിരുവനന്തപുരം: സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉന്നയിച്ചിരിക്കുന്നത്. യുഎഇ കോൺസുല്‍ ജനറൽ മുഖ്യമന്ത്രിയെ അനുമതിയില്ലാതെ കണ്ടു.
ഷാർജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹാസിലെത്തിച്ചു. ഇവയെല്ലാം ഗുരുതരമായ ആരോപണങ്ങളാണ്. മുന്‍പ് ഉമ്മൻ ചാണ്ടിയോട് സിസിടിവി ദൃശ്യം ചോദിച്ച മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെ ദൃശ്യം പുറത്ത് വിടണമെന്ന സ്വപ്നയുടെ വെല്ലുവിളി സ്വീകരിക്കണം.