തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ പരാമർശത്തിൽ പ്രതികരണവുമായിപ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ അംഗമല്ലാത്തയാളെ അധിക്ഷേപിച്ചതിനുള്ള മറുപടിയാണ് ഫേസ്‌ബുക്കിലൂടെ മുഖ്യമന്ത്രിക്ക് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ നൽകിയതെന്ന് വി.ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്‍റെ പരാമർശം; വടി കൊടുത്ത് അടി വാങ്ങിയെന്ന് വിഡി സതീശൻ - K Sudhakarans remarks against the Chief Minister
തന്നെ കൊലയാളി എന്ന് വിളിച്ചതിന് ചുട്ട മറുപടിയാണ് സുധാകരൻ മുഖ്യമന്ത്രിക്ക് നൽകിയതെന്നും വിഡി സതീശൻ.
മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്‍റെ പരാമർശം; മുഖ്യമന്ത്രി വടി കൊടുത്ത് അടി വാങ്ങിയെന്ന് വിഡി സതീശൻ
കൊലയാളി എന്ന് വിളിച്ചാണ് ഒരു എംപിയെ മുഖ്യമന്ത്രി അപമാനിച്ചത്. അതിന് ചുട്ട മറുപടി സുധാകരൻ കൊടുത്തു. ഒരാളെ അപമാനിക്കുന്നതിൻ്റെ ഭാഗമാണ് കൊലയാളിയെന്ന് വിളിക്കുന്നത്. മുഖ്യമന്ത്രിക്ക് യോജിച്ച പരാമർശമല്ല നടത്തിയത്. വടി കൊടുത്ത് അടി മേടിക്കുകയാണ് മുഖ്യമന്ത്രി ചെയ്‌തതെന്നും സതീശൻ വ്യക്തമാക്കി.