തിരുവനന്തപുരം :ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി പോരാടിയ വ്യക്തി കസ്റ്റഡിയിലിരിക്കെ മരണപ്പെടുന്നത് സാധൂകരിക്കാനാകാത്തതാണ്.
നീതിയെ അപഹാസ്യമാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ സ്ഥാനമില്ല. ഹൃദയം കൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഫാദര്‍ സ്റ്റാന്‍ സ്വാമിയുടേത് ഭരണകൂടം നടത്തിയ കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ ആദിവാസികള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച വൈദികനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു സ്റ്റാന്‍സ്വാമി.