കേരളം

kerala

ETV Bharat / city

'മുഖ്യമന്ത്രിയുടെ ന്യായീകരണം നിയമവിരുദ്ധം' ; ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെടണമെന്ന് വി.ഡി സതീശൻ - വിഡി സതീശൻ

നിയമസഭ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധി വന്നിട്ടും പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി കോടതി വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമെന്ന് വി.ഡി സതീശൻ.

vd satheesan on sivankutty issue  sivankutty issue news  ശിവൻകുട്ടി വാർത്തകള്‍  വിഡി സതീശൻ  നിയമസഭ കയ്യാങ്കളി കേസ്
വി.ഡി സതീശൻ

By

Published : Jul 29, 2021, 4:00 PM IST

തിരുവനന്തപുരം : ഉദാത്തമായ ധാര്‍മ്മിക ബോധമുയര്‍ത്തി വി. ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിയമസഭയില്‍. സുപ്രീംകോടതി പരിഗണിച്ച് തള്ളിയ കേസിനെ മുഖ്യമന്ത്രി നിയമസഭയില്‍ ന്യായീകരിക്കുന്നത് നിയമവിരുദ്ധതയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

വി.ഡി സതീശൻ നിയമസഭയില്‍

കോടതി നിഗമനത്തില്‍ എത്തിയ കാര്യത്തിലാണ് മുഖ്യമന്ത്രി അഭിപ്രായ പ്രകടനം നടത്തുന്നത്. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സുപ്രീംകോടതി വിധി അംഗീകരിക്കാനുള്ള ബാധ്യതയുണ്ട്.

നിയമസഭ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധി വന്നിട്ടും പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി കോടതി വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്നും വി.ഡി സതീശൻ പറഞ്ഞു.

കോടതി വിധി അംഗീകരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി മറ്റൊരു വശത്ത് കോടതി വിധിയുടെ ഓരോ ഘടകങ്ങളെയും ചോദ്യം ചെയ്യുകയാണ്. വിധിയില്‍ തൃപ്തിയില്ലെന്നും ഫുള്‍ബഞ്ചിന് വിടണമെന്നുമുള്ള തരത്തിലാണ് അദ്ദേഹം അഭിപ്രായ പ്രകടനം നടത്തുന്നത്. വാദം കഴിഞ്ഞ് കേസ് തള്ളി കോടതി പിരിഞ്ഞ ശേഷം വരാന്തയില്‍ നിന്ന് വാദിക്കുന്നതുപോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്.

'പ്രിവില്യേജും കുറ്റകൃത്യവും രണ്ട്'

നിയമസഭ സാമാജികരുടെ പ്രിവില്യേജും കുറ്റകൃത്യവും രണ്ടാണ്. കുറ്റപത്രം നല്‍കുകയോ വിചാരണ നേരിടണമെന്ന് കോടതി പറയുകയോ ചെയ്യാതിരുന്നിട്ടും സി.പി.എം കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ടതെന്തിനായിരുന്നു.

എന്നാല്‍ മന്ത്രി ശിവന്‍കുട്ടിക്കെതിരെ എഫ്.ഐ.ആര്‍ മാത്രമല്ല, വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഇത്രയധികം സാക്ഷികളുള്ള മറ്റൊരു കേസില്ല. കാരണം ലോകം മുഴുവന്‍ ലൈവായാണ് നിയമസഭയിലെ കയ്യാങ്കളി കണ്ടത്.

മുണ്ടും മടക്കിക്കുത്തി ബഞ്ചിനും ഡെസ്‌കിനും മുകളിലൂടെ നടന്ന് പൊതുമുതല്‍ നശിപ്പിച്ച വിദ്യാഭ്യാസമന്ത്രി ബെസ്റ്റ് മോഡലാണെന്നും അടിയന്തരപ്രമേയ നോട്ടീസിന്റെ ചര്‍ച്ചയില്‍ സതീശന്‍ പരിഹസിച്ചു.

also read:ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്നത് കേരളത്തിന് അപമാനമെന്ന് പി.ടി. തോമസ്

ABOUT THE AUTHOR

...view details