കേരളം

kerala

ETV Bharat / city

'നിയമസഭയിൽ വേണ്ട ചർച്ചകൾ പുത്തരിക്കണ്ടം മൈതാനത്തല്ല നടത്തേണ്ടത്'; രൂക്ഷ വിമര്‍ശനവുമായി വിഡി സതീശൻ - opposition leader against k rail

കെ റെയിൽ വിഷയം നിയമസഭയിൽ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു

'നിയമസഭയിൽ നടത്തേണ്ട ചർച്ചകൾ പുത്തരിക്കണ്ടം മൈതാനത്തല്ല നടത്തേണ്ടത്'; രൂക്ഷ വിമര്‍ശനവുമായി വിഡി സതീശൻ
'നിയമസഭയിൽ നടത്തേണ്ട ചർച്ചകൾ പുത്തരിക്കണ്ടം മൈതാനത്തല്ല നടത്തേണ്ടത്'; രൂക്ഷ വിമര്‍ശനവുമായി വിഡി സതീശൻ

By

Published : Feb 22, 2022, 4:13 PM IST

തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ നിയമസഭയിൽ ചർച്ച നടത്താമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ വേണ്ട ചർച്ചകൾ നിയമസഭയിൽ തന്നെയാണ് നടത്തേണ്ടതെന്നും പുത്തരിക്കണ്ടം മൈതാനത്തല്ലെന്നുമായിരുന്നു വി.ഡി സതീശൻ്റെ മറുപടി.

കെ റെയിൽ ഡിപിആർ അബദ്ധ പഞ്ചാംഗമാണ്. പദ്ധതിയുടെ 530 കിലോമീറ്ററിൽ 62 ശതമാനവും എംബാങ്ക്മെൻ്റാണ് (പാതയുടെ അരികത്ത് ഉയരത്തില്‍ നിര്‍മിക്കുന്ന മതില്‍ക്കെട്ട്). തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ആണ് സഭയിൽ കെ റെയിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നൽകുന്നത്.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍

Also read: 'കെ റെയിലിനേക്കാൾ മികച്ച നിർദേശം വന്നിട്ടില്ല'; സര്‍ക്കാര്‍ ഒന്നും മറച്ചുവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

എംബാങ്ക്മെൻ്റ് പ്രകൃതിദുരന്തങ്ങൾക്ക് വഴിയൊരുക്കുമോ എന്ന് വിശദീകരിക്കണം. പദ്ധതിക്കാവശ്യമായ പ്രകൃതിവിഭവങ്ങൾ എവിടെ ഒളിച്ചുവച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details