കേരളം

kerala

ETV Bharat / city

സ്വാതന്ത്ര്യസമര ചരിത്രത്തിലെ വട്ടിയൂര്‍കാവ്

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്‍റെ ആദ്യ സമ്മേളനം നടന്നത് വട്ടിയൂർക്കാവിലായിരുന്നു. ദിവാന്‍റെ കർശന വിലക്കിനെ അതിജീവിച്ചായിരുന്നു 1938 ഡിസംബർ 22 ന് സമ്മേളനം അരങ്ങേറിയത്.

By

Published : Sep 28, 2019, 2:54 AM IST

Updated : Sep 28, 2019, 6:23 AM IST

സ്വാതന്ത്ര്യസമര ചരിത്രത്തിലെ വട്ടിയൂര്‍കാവ്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വട്ടിയൂർക്കാവിനെ ശ്രദ്ധേയമാക്കുന്നത് അതിന്‍റെ സ്വാതന്ത്ര്യസമര ചരിത്രമാണ്. 1938 ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്‍റെ ആദ്യ സമ്മേളനം നടന്നത് വട്ടിയൂർക്കാവിലായിരുന്നു. ആ ചരിത്രം ഓർമിപ്പിച്ച് സമ്മേളന സ്മാരകം ഇവിടെ തലയുയർത്തി നിൽക്കുന്നു.

സ്വാതന്ത്ര്യസമര ചരിത്രത്തിലെ വട്ടിയൂര്‍കാവ്
സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ധീരമായ ഒരു സംഭവത്തെ ഓർമിപ്പിക്കുകയാണ് വട്ടിയൂർക്കാവിലെ സ്വാതന്ത്ര്യസമര സ്മാരകം. ഉത്തരവാദഭരണ പ്രക്ഷോഭത്തെ തുടർന്ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിനെ ദിവാൻ സി.പി രാമസ്വാമി അയ്യർ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. ദിവാന്‍റെ കർശന വിലക്കിനെ അതിജീവിച്ചായിരുന്നു 1938 ഡിസംബർ 22 ന് വട്ടിയൂർക്കാവ് സമ്മേളനം അരങ്ങേറിയത് .പുനർനിർണയിച്ച തിരുവനന്തപുരം നോർത്ത് മണ്ഡലം വട്ടിയൂർക്കാവെന്ന് പേരുമാറിയതിലും സമ്മേളന സ്മാരകത്തിന് പങ്കുണ്ട്. കേരള രാഷട്രീയത്തിലെയും ശക്തമായ പോരാട്ടത്തിന്റെ അടയാളപ്പെടുത്തലാണ് വട്ടിയൂർക്കാവ് സമ്മേളന സ്മാരകം.
Last Updated : Sep 28, 2019, 6:23 AM IST

ABOUT THE AUTHOR

...view details