തിരുവനന്തപുരം: വട്ടിയൂർക്കാവിൽ അനായാസം ജയിക്കുമെന്ന് ഇടത് സ്ഥാനാർത്ഥി വി കെ പ്രശാന്ത്. എതിരാളിയാരെന്നത് ഒരു പ്രശ്‌നമല്ല, എൽഡിഎഫിന്‍റെ നയം ജനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വി കെ പ്രശാന്ത് പറഞ്ഞു.വട്ടിയൂർക്കാവിന്‍റെ വികസനമാണ് മുന്നോട്ട് വെക്കുന്നത്. മേയർ എന്ന നിലയിൽ നടപ്പിലാക്കിയ സ്മാർട് സിറ്റിയടക്കമുള്ള വികസന പ്രവർത്തനങ്ങൾ ജനത്തിന്‍റെ മുന്‍പിലുണ്ട്. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടുകയാണ്. ഞായറാഴ്ച ചേരുന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ പ്രചരണ പരിപാടികൾ തീരുമാനിക്കുമെന്നും വി കെ പ്രശാന്ത് പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ അനായാസ ജയം ഉറപ്പെന്ന് ഇടത് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് - വട്ടിയൂര്‍ക്കാവില്‍ അനായാസ ജയം ഉറപ്പെന്ന് ഇടത് സ്ഥാനാര്‍ഥി വി കെ പ്രശാന്ത്
എതിരാളിയാരെന്നത് ഒരു പ്രശ്‌നമല്ല, എൽഡിഎഫിന്‍റെ നയം ജനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വി കെ പ്രശാന്ത്
വട്ടിയൂര്‍ക്കാവില്‍ അനായാസ ജയം ഉറപ്പെന്ന് ഇടത് സ്ഥാനാര്‍ഥി വി കെ പ്രശാന്ത്
പ്രളയകാലത്തെ പ്രവർത്തനങ്ങൾ സ്ഥാനാർഥിത്വം ലക്ഷ്യം വെച്ചായിരുന്നുവെന്ന ആരോപണങ്ങൾ എതിരാളി ഉന്നയിക്കാന്‍ കാരണം അദ്ദേഹത്തിന് തന്നെക്കുറിച്ച് വേറെ ഒന്നും പറയാനില്ലാത്തതുകൊണ്ടാണ്. ഒന്നും പ്രതീക്ഷിക്കാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ട വിവിധ പാർട്ടികളിലെ ചെറുപ്പക്കാരെ വില കുറച്ച് കാണുന്നതിന് തുല്യമാണ് ഈ ആരോപണമെന്നും വി കെ പ്രശാന്ത് പറഞ്ഞു.
Last Updated : Sep 26, 2019, 3:30 PM IST