തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ കോടതി വെറുതെവിട്ട സംഭവത്തില്‍ പ്രോസിക്യൂഷന്‍റെ പരാജയവും പൊലീസ് അന്വേഷണത്തിന്‍റെ വീഴ്ചയും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ പുനരന്വേഷണമോ സി.ബി.ഐ അന്വേഷണമോ ഉചിതമായത് ആകാമെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. മരണാനന്തരമായെങ്കിലും കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. സര്‍ക്കാര്‍ ഇരകളുടെ പക്ഷത്താണ്. ഇതില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാളയാര്‍ പീഡനകേസ്; അന്വേഷണത്തിലെ വീഴ്‌ച പരിശോധിക്കുമെന്ന് മുഖ്യമന്ത്രി - valayar case latest news
പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. മരണാനന്തരമായെങ്കിലും കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
വാളയാറിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തെത്തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ സഹായകമായ രീതിയിൽ കേസിന്‍റെ അന്വേഷണം അട്ടിമറിക്കാൻ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു. അന്വേഷണത്തിലെ ഗുരുതരമായ വീഴ്‌ച മൂലം തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനും പരാജയപ്പെട്ടുവെന്നായിരുന്നു നിയമസഭയിൽ പ്രതിപക്ഷം ആരോപിച്ചത്. പ്രതികളെ വെറുതെ വിടാൻ ഇടയാക്കിയത് പൊലീസിന്‍റെ വീഴ്ചയാണെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പിൽ എംഎല്‍എ പറഞ്ഞു.