കേരളം

kerala

ETV Bharat / city

കുട്ടികളുടെ വാക്‌സിനേഷന്‍ : രജിസ്‌ട്രേഷന്‍ നാളെ മുതല്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - കുട്ടികള്‍ കൊവിഡ് വാക്‌സിന്‍

ഓണ്‍ലൈന്‍ വഴിയും സ്പോട്ട് രജിസ്ട്രേഷനിലൂടെയും വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം

കുട്ടികളുടെ വാക്‌സിനേഷന്‍  കൗമാരക്കാർ വാക്‌സിന്‍ രജിസ്‌ട്രേഷന്‍  children vaccine registration  cowin registration for children vaccination  കുട്ടികള്‍ കൊവിഡ് വാക്‌സിന്‍  vaccine drive for children in kerala
കുട്ടികളുടെ വാക്‌സിനേഷന്‍: രജിസ്‌ട്രേഷന്‍ നാളെ മുതല്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By

Published : Dec 31, 2021, 6:13 PM IST

തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ നാളെ മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയും സ്പോട്ട് രജിസ്ട്രേഷനിലൂടെയും രജിസ്റ്റര്‍ ചെയ്യാം. തിങ്കളാഴ്‌ച മുതലാണ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്. കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനായി ശനിയാഴ്‌ച 5 ലക്ഷം ഡോസ് കൊവാക്‌സിന്‍ എത്തും.

കുട്ടികള്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കുട്ടികളുടെ രജിസ്‌ട്രേഷന് വിദ്യാഭ്യാസ വകുപ്പിന്‍റെ പിന്തുണ തേടിയിട്ടുണ്ട്. പരമാവധി വേഗത്തില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

മുതിര്‍ന്നവരില്‍ ഇനിയും വാക്‌സിന്‍ എടുക്കാനുള്ളവര്‍ക്കായി ശനി, ഞായര്‍ ദിവസങ്ങളില്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാം.

ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട്

ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതെങ്ങനെ ?

1. ആദ്യമായി https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. ഹോം പേജിന് മുകള്‍ വശത്തായി കാണുന്ന രജിസ്റ്റര്‍/സൈന്‍ ഇന്‍ യുവര്‍സെല്‍ഫ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക
2. അപ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. മൊബൈല്‍ നമ്പര്‍ നല്‍കി Get OTP ക്ലിക്ക് ചെയ്യുമ്പോള്‍ നല്‍കിയ മൊബൈലില്‍ ഒരു ഒടിപി നമ്പര്‍ എസ്എംഎസ് ആയി വരും. ആ ഒടിപി നമ്പര്‍ അവിടെ നല്‍കി വെരിഫൈ ക്ലിക്ക് ചെയ്യുക
3. ഫോട്ടോ ഐഡി പ്രൂഫ് കോളത്തില്‍ ആധാറോ സ്‌കൂള്‍ ഐഡി കാര്‍ഡോ സെലക്‌റ്റ് ചെയ്യുക. ഫോട്ടോ ഐഡിയുടെ നമ്പരും അതിലുള്ള പേരും പെണ്‍കുട്ടിയാണോ ആണ്‍കുട്ടിയാണോ അദേഴ്‌സ് ആണോ എന്നും ജനിച്ച വര്‍ഷവും നല്‍കുക. അതിന് ശേഷം രജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
4. ഇതോടെ ആ ആളുടെ പേര് രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു. ഇതുപോലെ ആഡ് മോര്‍ ഓപ്ഷന്‍ നല്‍കി മറ്റ് മൂന്ന് പേരെ കൂടി രജിസ്റ്റര്‍ ചെയ്യാം.

വാക്‌സിനേഷനായി എങ്ങനെ അപ്പോയിന്‍റ് മെന്‍റ് എടുക്കാം ?

  1. വാക്‌സിന്‍ എടുക്കാനുള്ള അപ്പോയിന്‍റ് മെന്‍റ് രജിസ്റ്റര്‍ ചെയ്‌ത പേരിന് തൊട്ട് താഴെയുള്ള ഷെഡ്യൂളില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ താമസ സ്ഥലത്തെ പിന്‍ കോഡ് നല്‍കുക. അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ ജില്ല സെര്‍ച്ച് ചെയ്യാവുന്നതാണ്.
  2. ഓരോ തിയ്യതിയിലും വാക്‌സിന്‍ കേന്ദ്രങ്ങളുടെ ഒഴിവ് കാണാന്‍ സാധിക്കും. താല്‍പര്യമുള്ള കേന്ദ്രവും തിയ്യതിയും സമയവും നല്‍കി കണ്‍ഫോം ബട്ടണ്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ കണ്‍ഫോം ചെയ്‌ത സന്ദേശം ആ പേജിലും എസ്എംഎസ് ആയും വരും.
  3. എന്തെങ്കിലും കാരണത്താല്‍ നിശ്ചിത കേന്ദ്രം കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മൊബൈല്‍ നമ്പറും ഒടിപി നമ്പരും നല്‍കി കോവിന്‍ സൈറ്റില്‍ കയറി ബുക്ക് ചെയ്യാവുന്നതാണ്.
  4. വാക്‌സിനേഷന്‍ നടക്കുന്നതുവരെ രജിസ്ട്രേഷന്‍റേയും അപ്പോയിന്‍റ്‌മെന്‍റിന്‍റെ രേഖകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയും.
  5. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ രജിസ്റ്റര്‍ ചെയ്‌ത പ്രിന്‍റൗട്ടോ എസ്എംഎസോ കാണിക്കുക. രജിസ്റ്റര്‍ ചെയ്‌ത ഫോട്ടോ ഐഡി കൈയില്‍ കരുതേണ്ടതാണ്.

Also read: അതീവ ജാഗ്രതയിൽ കേരളം ; 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍

ABOUT THE AUTHOR

...view details