തിരുവനന്തപുരം: അധ്യാപക ദിനത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ അധ്യാപകര്‍ക്കും കൊവിഡ് വാക്‌സിന്‍ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
വാക്‌സിനേഷന്‍ യജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ അധ്യാപകരുടേയും കുത്തിവയ്‌പ്പ് സെപ്റ്റംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കും.
വാക്‌സിനെടുക്കാന്‍ ശേഷിക്കുന്ന അധ്യാപകര്‍, മറ്റ് സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
2,86,31,227 പേര്‍ക്ക് വാക്‌സിന്‍ നല്‍കി
വാക്‌സിനേഷന്‍ യജ്ഞത്തിന്‍റെ ഭാഗമായി ഇന്ന് 4,78,635 പേര്‍ക്ക് കുത്തിവയ്‌പ്പ് നല്‍കി. ആകെ 1832 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. 1,459 എണ്ണം സര്‍ക്കാര്‍ കേന്ദ്രങ്ങളും 373 എണ്ണം സ്വകാര്യ ഇടങ്ങളുമായിരുന്നു.
ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,86,31,227 പേര്‍ക്കാണ് കുത്തിവയ്‌പ്പ് നല്‍കിയത്. അതില്‍ 2,09,75,647 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 76,55,580 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.