തിരുവനന്തപുരം:പതിനഞ്ച് മുതല്‍ 18 വയസു വരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. ഇതിനായി അഞ്ച് ലക്ഷം ഡോസ് കോവാക്‌സിന്‍ സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.
Vaccination for children: പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൂടെയാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുക. സംസ്ഥാനത്ത് 551 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയും സ്പോട്ട് രജിസ്ട്രേഷനിലൂടെയും രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. രാവിലെ ഒണ്‍പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് വാക്‌സിനേഷന്‍.