കേരളം

kerala

ETV Bharat / city

പ്ലസ് വണ്‍ പ്രവേശനം; അര്‍ഹരായ ആര്‍ക്കും അവസരം നഷ്‌ടമാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി - പ്ലസ് വണ്‍ പ്രവേശനം

ഒഴിവുള്ള ജില്ലകളിലെ സീറ്റുകള്‍ മറ്റ് ജില്ലകളിലേക്ക് മാറ്റുന്നത് ഉള്‍പ്പെടെ സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രി  വി.ശിവന്‍കുട്ടി  V SIVANKUTTY ABOUT PLUS ONE ADMISSION  V SIVANKUTTY  PLUS ONE ADMISSION  പ്ലസ് വണ്‍ പ്രവേശനം  കൊവിഡ്
പ്ലസ് വണ്‍ പ്രവേശനം; അര്‍ഹരായ ആര്‍ക്കും അവസരം നഷ്‌ടമാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

By

Published : Oct 8, 2021, 6:53 PM IST

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന് എല്ലാവര്‍ക്കും ആഗ്രഹിച്ച വിഷയം ലഭിക്കുമെന്നാണ് കരുതരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഉപരിപഠനത്തിന് അര്‍ഹരായ എല്ലാവര്‍ക്കും പഠനം ഉറപ്പാക്കുമെന്നും ആര്‍ക്കും അവസരം നഷ്‌ടമാകില്ലെന്നും മന്ത്രി അറിയിച്ചു.

പ്ലസ് വണ്‍ പ്രവേശനം; അര്‍ഹരായ ആര്‍ക്കും അവസരം നഷ്‌ടമാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

കൊവിഡ് കാലത്ത് പ്രത്യേക സംവിധാനമൊരുക്കിയാണ് പരീക്ഷ നടന്നത്. അതുകൊണ്ട്‌ തന്നെ കൂടുതല്‍ പേര്‍ക്ക് മികച്ച റിസല്‍ട്ട് ഉണ്ടായിട്ടുണ്ടെന്ന കാര്യം എല്ലാവരും മനസിലാക്കണം. പ്ലസ് വണ്‍ പ്രവേശനം എല്ലാവര്‍ക്കും ഉറപ്പിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും.

ALSO READ :വിസ്മയ കേസ്: കിരൺ കുമാറിന്‍റെ ജാമ്യഹർജി ഹൈക്കോടതി തള്ളി

ഒഴിവുള്ള ജില്ലകളിലെ സീറ്റുകള്‍ മറ്റ് ജില്ലകളിലേക്ക് മാറ്റുന്നത് ഉള്‍പ്പെടെ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details