കേരളം

kerala

ETV Bharat / city

യൂണിവേഴ്സിറ്റി കോളജ് അതിക്രമം; രാഷ്ട്രീയ അപചയത്തിന്‍റെ പ്രതിഫലനമെന്ന് വി എം സുധീരൻ - ksu

കോളജ് പ്രിൻസിപ്പലിനെയും സിപിഎം അനുകൂലികളായ മുഴുവൻ അധ്യാപകരെയും കോളജിൽ നിന്നും പുറത്താക്കണമെന്ന് വി എം സുധീരൻ

യൂണിവേഴ്സിറ്റി കോളജ് അതിക്രമം: രാഷ്ട്രീയ അപചയത്തിന്‍റെ പ്രതിഫലനമെന്ന് വി എം സുധീരൻ

By

Published : Jul 16, 2019, 10:25 AM IST

Updated : Jul 16, 2019, 10:39 AM IST

തിരുവനന്തപുരം:എസ്എഫ്ഐയുടെയും സിപിഎമ്മിന്‍റെയും ജീർണതയുടെയും രാഷ്ട്രീയ അപചയത്തിന്‍റെയും പ്രതിഫലനമാണ് യൂണിവേഴ്സിറ്റി കോളജിലെ അതിക്രമങ്ങളെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ. കോളജ് പ്രിൻസിപ്പലിനെയും സിപിഎം അനുകൂലികളായ മുഴുവൻ അധ്യാപകരെയും കോളജിൽ നിന്നും പുറത്താക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുമ്പിൽ നിരാഹാര സമരം നടത്തുന്ന കെ എസ് യു നേതാക്കളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനൽ കൂട്ടമായി എസ്എഫ്ഐയെ മാറ്റിയതിന്‍റെ ഉത്തരവാദിത്തം സർക്കാരിനും സിപിഎം നേതാക്കൾക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

യൂണിവേഴ്സിറ്റി കോളജ് അതിക്രമം; രാഷ്ട്രീയ അപചയത്തിന്‍റെ പ്രതിഫലനമെന്ന് വി എം സുധീരൻ
Last Updated : Jul 16, 2019, 10:39 AM IST

ABOUT THE AUTHOR

...view details