തിരുവനന്തപുരം:സ്വര്‍ണക്കള്ളക്കടത്ത് കേസ് സമയത്ത് കേന്ദ്ര ഏജന്‍സികള്‍ക്ക് മുമ്പ് എല്ലാം വിളിച്ചു പറഞ്ഞു കൊണ്ടിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇപ്പോൾ എവിടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി ഉള്‍പ്പെട്ട സ്വര്‍ണക്കള്ളക്കടത്ത് കേസും കെ.സുരേന്ദ്രന്‍ ഉള്‍പ്പെട്ട കുഴല്‍പ്പണക്കേസും ഒത്തു തീർപ്പാക്കാന്‍ അണിയറയില്‍ നീക്കം നടക്കുകയാണ്. സ്വര്‍ണക്കടത്ത് കേസ് ഒത്തു തീര്‍പ്പാക്കുന്നതിനാണ് ഇ.ഡിക്കെതിരെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും വി.ഡി സതീശൻ ആരോപിച്ചു.
'സ്വര്‍ണക്കടത്ത്, കുഴൽപ്പണക്കേസുകൾ ഉടന്‍ ഒത്തു തീര്‍പ്പാക്കും'
കുഴല്‍പ്പണക്കേസും സ്വര്‍ണക്കടത്ത് കേസും അന്വേഷണം നിലച്ച മട്ടാണ്. എന്തുകൊണ്ട് എല്ലാ ഏജന്‍സികളും ഒരുമിച്ചു അന്വേഷണം നിര്‍ത്തി. കുഴപ്പണക്കേസില്‍ അറസ്റ്റിലായ ധര്‍മ്മരാജനില്‍ നിന്ന വ്യക്തമായ വിവരം ലഭിച്ചിട്ടും ബിജെപി സംസ്ഥാന അധ്യക്ഷന് മൂന്ന് മാസം കഴിഞ്ഞ് നോട്ടീസ് നല്‍കിയതിന്‍റെ ഉദ്ദേശം എന്താണെന്നും വി.ഡി സതീശൻ ചോദിച്ചു.