തിരുവനന്തപുരം:രണ്ടാം ദിനവും അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ഭയന്ന് പനയംകോട് നിവാസികൾ. രണ്ടാം ദിനം നഷ്ടമായത് ഒരു ആടിനെയും, ആറു കോഴികളെയുമാണ്. പനയം കോടിന് സമീപത്ത് പാപ്പാറയിൽ സതിയുടെ ആടിനെയും, പ്രഭാവതിയുടെ ആറു കോഴികളെയുമാണ് നഷ്ടപ്പെട്ടത്. ഒരു കോഴിയുടെ ഒഴികെ ഒന്നിന്റയും കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം പനയംകോട് സുനിലിന്റെ വീട്ടിലെ തൊഴുത്തിൽ നിന്ന രണ്ട് ആടുകളെയാണ് കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്.
രണ്ടാം ദിനവും അജ്ഞാത ജീവിയുടെ ആക്രമണം; പേടിമാറാതെ പനയംകോട് നിവാസികൾ - പനയംകോട് നിവാസികൾ
പനയം കോടിന് സമീപത്ത് പാപ്പാറയിൽ സതിയുടെ ആടിനെയും, പ്രഭാവതിയുടെ ആറു കോഴികളെയുമാണ് നഷ്ടപ്പെട്ടത്. ഒരു കോഴിയുടെ ഒഴികെ ഒന്നിന്റയും കണ്ടെത്താൻ കഴിഞ്ഞില്ല.
ആക്രമണത്തിന് പിന്നിൽ പുലിയാണെന്ന് പരന്നതോടുകൂടി നാട്ടുകാർ പരിഭ്രാന്തരായിരുന്നു. സംഭവസ്ഥലത്തിന് സമീപത്തെ പ്രദേശത്ത് രണ്ട് ദിവസം മുമ്പ് പുലിയെ കണ്ടിരുന്നു എന്നാരോപിച്ച് ചില നാട്ടുകാരും രംഗത്തെത്തിയിരുന്നു. എന്നാൽ വനപാലകർ സ്ഥലത്തെത്തി ജീവിയുടെതെന്ന് സംശയിക്കുന്ന കാൽപ്പാട് പരിശോധിച്ചെങ്കിലും ഏതു ജീവിയാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. നാട്ടുകാരുടെ ആശങ്ക അകറ്റാൻ സ്ഥലത്ത് കൂട് സ്ഥാപിച്ചു എങ്കിലും ഫലം കണ്ടില്ല. എന്നാൽ വള്ളിപ്പുലി പോലുള്ള ജീവി ആയിരിക്കാം എന്ന നിഗമനത്തിലാണ് വനംവകുപ്പ് അധികൃതർ.